ഇച്ഛാശക്തിയുള്ള നേതൃത്വമുണ്ടെങ്കില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാം; ഇന്ത്യയുമായി സഹകരണമാണ് ആ​ഗ്രഹം- ഇമ്രാൻ ഖാൻ

ഇന്ത്യയുമായി സംസ്​കാര സമ്പന്നമായ പരസ്​പര ബന്ധമാണ്​ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു
ഇച്ഛാശക്തിയുള്ള നേതൃത്വമുണ്ടെങ്കില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാം; ഇന്ത്യയുമായി സഹകരണമാണ് ആ​ഗ്രഹം- ഇമ്രാൻ ഖാൻ

ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭരണ കക്ഷിക്കും മറ്റ്​ പാർട്ടികൾക്കും സൈന്യത്തിനും ഇന്ത്യയുമായുള്ള ബന്ധം സംബന്ധിച്ച്​ ഒരു നിലപാടാണ്​ ഉള്ളതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായി സംസ്​കാര സമ്പന്നമായ പരസ്​പര ബന്ധമാണ്​ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. കർതാപൂർ ഇടനാഴിയുടെ  തറക്കല്ലിടൽ ചടങ്ങിൽ സംബന്ധിക്കു​മ്പോഴാണ്​ ഇമ്രാൻ ഇന്ത്യയുമായുള്ള ബന്ധത്തെ കുറിച്ച്​ നിലപാട് വ്യക്തമാക്കിയത്. 

ഇന്ത്യക്കും പാക്കിസ്ഥാനും ഇച്ഛാശക്തിയുള്ള നേതൃത്വമുണ്ടെങ്കില്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കാം. ചന്ദ്രനില്‍ മനുഷ്യനിറങ്ങാമെങ്കില്‍ കശ്മീര്‍ പ്രശ്നവും പരിഹക്കാമെന്ന് ഇമ്രാന്‍ പറഞ്ഞു. യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളും തോല്‍ക്കും. ഇന്ത്യയുമായി സഹകരണത്തിനാണ് പാക്കിസ്ഥാന് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലൂടെ യാത്ര ചെയ്യുമ്പോൾ പാക്​ സൈന്യത്തിന്​ സമാധാനത്തിന്​ താത്പര്യമില്ലെന്ന്​ ജനങ്ങൾ പറയാറുണ്ട്​. കഴിഞ്ഞ 70 വർഷമായി ഇന്ത്യയും പാക്കിസ്ഥാനും പരസ്​പരം കലഹിക്കുകയാണ്​. ഇന്ത്യ പാക്കിസ്ഥാനെതിരെ വിരൽ ചൂണ്ടുമ്പോൾ പാക്കിസ്ഥാൻ തിരിച്ചും അതുതന്നെ ആവർത്തിക്കുന്നു. പരസ്​പരം കുറ്റപ്പെടുത്തി എത്രനാൾ ഇങ്ങനെ മുന്നോട്ട്​ പോകാനാകും. ക​ശ്​മീർ മാത്രമാണ്​ ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രധാന പ്രശ്​നം. ചർച്ചയിലൂടെ ഇത്​ പരിഹരിക്കണമെന്നും ഇമ്രാൻ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com