25 വയസ്സിന് മുകളിലുളളവര്‍ക്ക് ഇനി നീറ്റ് എഴുതാം; അപേക്ഷിക്കാനുളള സമയപരിധി സുപ്രിംകോടതി ഒരാഴ്ച കൂടി നീട്ടി 

25 വയസ്സും അതിന് മുകളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ സുപ്രിംകോടതിയുടെ അനുമതി
25 വയസ്സിന് മുകളിലുളളവര്‍ക്ക് ഇനി നീറ്റ് എഴുതാം; അപേക്ഷിക്കാനുളള സമയപരിധി സുപ്രിംകോടതി ഒരാഴ്ച കൂടി നീട്ടി 

ന്യൂഡല്‍ഹി: 25 വയസ്സും അതിന് മുകളിലുമുളള വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷയെഴുതാന്‍ സുപ്രിംകോടതിയുടെ അനുമതി. പ്രവേശനം ഇതുസംബന്ധിച്ച അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി. 

മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന ഏകീകൃത പരീക്ഷയാണ് നീറ്റ്. നീറ്റിന് അപേക്ഷിക്കുന്നതിന് സിബിഎസ്ഇ കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഇടപെടല്‍. ഇതിന് പുറമേ നീറ്റ് അപേക്ഷിക്കുന്നതിനുളള സമയപരിധി സുപ്രിംകോടതി ഒരാഴ്ച കൂടി നീട്ടി. 

നീറ്റിന് അപേക്ഷിക്കുന്നതിനുളള സമയപരിധി ഈ മാസം 30ന് അവസാനിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരുന്നത്. സുപ്രിംകോടതി വിധിയോടെ ഡിസംബര്‍ ആദ്യവാരം വരെ അപേക്ഷിക്കാം. അടുത്ത അധ്യയനവര്‍ഷത്തെ മെഡിക്കല്‍ ഡെന്റല്‍ പ്രവേശനം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടുളള നീറ്റ് പരീക്ഷ മെയ് അഞ്ചിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്താനാണ് സിബിഎസ്ഇ തീരുമാനിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com