സിബിഐ തലവനെ പുറത്താക്കാന്‍ കമ്മിറ്റിയുടെ സമ്മതം വേണമെന്ന് അലോക് വര്‍മ്മ; കൈക്കൂലി കേസില്‍ പിടിച്ചാല്‍ എന്തു ചെയ്യണമെന്ന് സുപ്രിം കോടതി

കൈക്കൂലി കേസിലാണെങ്കില്‍ പോലും കോടതി വിധി വരുന്നത് വരെ കമ്മിറ്റിയെ വിശ്വസിക്കേണ്ടതുണ്ടെന്നും നരിമാന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇപ്പോള്‍ നടന്ന് പോലുള്ള സംഭവങ്ങള്‍ അനുവദിക്കപ്പെട്ടാല്‍ എങ്ങനെയാണ് സിബിഐ
സിബിഐ തലവനെ പുറത്താക്കാന്‍ കമ്മിറ്റിയുടെ സമ്മതം വേണമെന്ന് അലോക് വര്‍മ്മ; കൈക്കൂലി കേസില്‍ പിടിച്ചാല്‍ എന്തു ചെയ്യണമെന്ന് സുപ്രിം കോടതി


ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ സിബിഐ തലവനെ പിടികൂടിയാല്‍ എന്ത് ചെയ്യണമെന്ന് പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയോട് സുപ്രിംകോടതി. അത്തരമൊരു സന്ദര്‍ഭത്തിലും അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടെ മറുപടിക്ക് കാത്ത് നില്‍ക്കേണ്ടതുണ്ടോയെന്നും സുപ്രിംകോടതി ചോദിച്ചു. 

സിബിഐ മേധാവിയെ നീക്കം ചെയ്യുന്നതിനും സ്ഥലം മാറ്റുന്നതിനും അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടെ അനുമതി വേണമെന്ന് അലോക് വര്‍മ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ വാദിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. കൈക്കൂലി കേസിലാണെങ്കില്‍ പോലും കോടതി വിധി വരുന്നത് വരെ കമ്മിറ്റിയെ വിശ്വസിക്കേണ്ടതുണ്ടെന്നും നരിമാന്‍ കോടതിയില്‍ ബോധിപ്പിച്ചു.

ഇപ്പോള്‍ നടന്ന് പോലുള്ള സംഭവങ്ങള്‍ അനുവദിക്കപ്പെട്ടാല്‍ എങ്ങനെയാണ് സിബിഐയുടെ സ്വതന്ത്രാധികാരം നിലനിര്‍ത്തപ്പെടുകയെന്നും നരിമാന്‍ ആശങ്ക പ്രകടിപ്പിച്ചു. അപ്പോഴാണ് സിബിഐ മേധാവി കൈക്കൂലിക്കേസില്‍ കുടുങ്ങിയതായി സങ്കല്‍പ്പിച്ച് നോക്കൂവെന്ന ഉദാഹരണവുമായി ജസ്റ്റിസ് കെ എം ജോസഫിന്റെ മറു ചോദ്യമെത്തിയത്.

 സിബിഐ മേധാവി സ്ഥാനത്ത് നിന്നും നീക്കിയത് ചോദ്യം ചെയ്ത് അലോക് വര്‍മ്മയും ഒരു എന്‍ജിഒയും സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ കോടതി പരിഗണിച്ചിരുന്നു. സിബിഐ തലവന്‍മാരായിരുന്ന അലോക് വര്‍മ്മയും രാകേഷ് അസ്താനയും പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് സിബിഐയിലെ പോര് മറനീക്കി പുറത്ത് വന്നത്. ഇതോടെ മുന്നറിയിപ്പില്ലാതെ ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com