17 കാരനെ വിവാഹം ചെയ്തു; ബാലപീഡനമെന്ന് പൊലീസ്‌,  22 കാരി ഭാര്യ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമങ്ങളെ തടയുന്ന നിയമമാണ് പോക്‌സോ . വിവാഹ സമയത്ത് 17 വയസ്സും എട്ട് മാസവും മാത്രം പ്രായമേ തന്റെ മകനുണ്ടായിരുന്നുള്ളൂവെന്നും മകനെ തട്ടിയെടുക്കുകയായിരുന്നുവെന്നും ചൂണ്ടി
17 കാരനെ വിവാഹം ചെയ്തു; ബാലപീഡനമെന്ന് പൊലീസ്‌,  22 കാരി ഭാര്യ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍

മുംബൈ: 17 വയസ്സുള്ള യുവാവിനെ വിവാഹം കഴിച്ച സംഭവത്തില്‍
22 കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരം യുവതി കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അഞ്ച് മാസം പ്രായമുള്ള മകള്‍ ഇവര്‍ക്കുണ്ട്. ബൈക്കുള ജയിലില്‍ കഴിയുന്ന ഇവര്‍ക്കൊപ്പം കുഞ്ഞിനെ താമസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അക്രമങ്ങളെ തടയുന്ന നിയമമാണ് പോക്‌സോ . വിവാഹ സമയത്ത് 17 വയസ്സും എട്ട് മാസവും മാത്രം പ്രായമേ തന്റെ മകനുണ്ടായിരുന്നുള്ളൂവെന്നും മകനെ തട്ടിയെടുക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി യുവാവിന്റെ അമ്മ സമര്‍പ്പിച്ച പരാതിയിലാണ് കേസ്. എന്നാല്‍ തങ്ങളുടെ ബന്ധം പരസ്പര സമ്മതത്തോടെയാണെന്നും പീഡനത്തിന്റെ വിഷയമേ ഉദിക്കുന്നില്ലെന്നും സ്ത്രീ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ പറയുന്നു.
 
ശൈശവ വിവാഹത്തിനും തട്ടിക്കൊണ്ടു പോകലിനും പുറമേയാണ് പോസ്‌കോ ഇവര്‍ക്കെതിരെ ചുമത്തിയത്. ചൈല്‍ഡ് മാര്യേജ് ആക്ട് അനുസരിച്ച് ആണ്‍കുട്ടിയുടെ വിവാഹപ്രായം 21 ഉം പെണ്‍കുട്ടിയുടേത് 18 ഉം ആണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. 

 കഴിഞ്ഞ ഡിസംബറില്‍ മകനെയും കൂട്ടി 'ഭാര്യ' തന്റെ വീട്ടിലെത്തിയാണ് വിവാഹം കഴിഞ്ഞ കാര്യം പറഞ്ഞതെന്നും മകനെയും കൂട്ടി മടങ്ങിയെന്നും പരാതിക്കാരി പറയുന്നു. മകനുമായി യുവതിക്ക് രണ്ട് വര്‍ഷത്തോളമായി അടുപ്പമുണ്ടായിരുന്നുവെന്നും സ്വഭാവമേ മാറ്റിക്കളഞ്ഞുവെന്നും പരാതിക്കാരി ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com