പേടിച്ചു!; മീ ടൂ വന്നതോടെ പുരുഷന്‍മാര്‍ അതീവ ജാഗ്രതയിലെന്ന് സര്‍വേ ഫലം

മീ ടൂ ക്യാമ്പയിന്‍ ശക്തിപ്രാപിച്ചതോടെ സഹപ്രവര്‍ത്തകരോടുള്ള പുരുഷന്‍മാരുടെ സമീപനം അതീവജാഗ്രതയോടെന്ന് റിപ്പോര്‍ട്ട്
പേടിച്ചു!; മീ ടൂ വന്നതോടെ പുരുഷന്‍മാര്‍ അതീവ ജാഗ്രതയിലെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിന്‍ ശക്തിപ്രാപിച്ചതോടെ സഹപ്രവര്‍ത്തകരോടുള്ള പുരുഷന്‍മാരുടെ സമീപനം അതീവജാഗ്രതയോടെന്ന് റിപ്പോര്‍ട്ട്. 80ശതമാനം പുരുഷന്‍മാരും ഇക്കാര്യത്തില്‍ അതി ജാഗ്രത പുലര്‍ത്തുന്നുവെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്റ് അനലിസിസ് കമ്പനി വെലോസിറ്റി എം ആര്‍ നടത്തിയ സര്‍വേയില്‍ പറയുന്നു. മുംബൈ,ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.


തൊഴില്‍നഷ്ടം, കുടുംബത്തിന്റെ സല്‍പേര്, അപകീര്‍ത്തി എന്നിവ ഭയന്നാണ് ഇരകള്‍ ആദ്യകാലങ്ങളില്‍ പീഡനം വെളിപ്പെടുത്താത്തതെന്ന് 80എണ്‍പതി ശതമാനം പേര്‍ പ്രതികരിച്ചു. പീഡനത്തെക്കുറിച്ച് കാലങ്ങള്‍ക്ക് ശേഷം പ്രതികരിക്കുന്നത് ശരിയല്ലെന്ന് 50 ്ശതമാനംപേര്‍ പ്രതികരിച്ചു. എന്നാല്‍ ഇതില്‍ തെറ്റൊന്നുമില്ലെന്ന് അഞ്ചില്‍ രണ്ട് പുരുഷന്‍മാര്‍ വാദിക്കുന്നു. 

മാധ്യമ, സിനിമ മേഖലകളില്‍ നിന്നാണ് കൂടുതല്‍ വെളിപ്പെടുത്തലുകളും എന്നതുകൊണ്ട് മറ്റ് മേഖലകള്‍ സുരക്ഷിതമാണെന്ന് കരുതാന്‍ സാധിക്കില്ലെന്ന് 77 ശതമാനംപേര്‍ കരുതുന്നു. 

മീടൂ ആരോപണങ്ങളില്‍ വ്യാജമായ പരാതികളുണ്ടെന്ന് 83 ശതമാനംപേര്‍ കരുതുന്നു. എന്നാല്‍ ഈ മുന്നേറ്റം ഗുണപരമായ മാറ്റം കൊണ്ടുവരുമെന്ന് അഞ്ചില്‍ മൂന്നുപേര്‍ വിശ്വസിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com