15 ദിവസത്തിനകം ആധാര്‍ ഡി ലിങ്കിംഗ് പദ്ധതി സമര്‍പ്പിക്കുക ; ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യയാണ് നിര്‍ദേശം നല്‍കിയത്
15 ദിവസത്തിനകം ആധാര്‍ ഡി ലിങ്കിംഗ് പദ്ധതി സമര്‍പ്പിക്കുക ; ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം


ന്യൂഡല്‍ഹി : പുതിയ മൊബൈല്‍ സിം കണക്ഷന് ഉപഭോക്താക്കളുടെ ആധാര്‍ ഡേറ്റ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യയാണ് നിര്‍ദേശം നല്‍കിയത്. ആധാറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ടെലകോം സര്‍വീസ് പ്രൊവൈഡര്‍മാരായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ക്കാണ് സര്‍ക്കുലര്‍ നല്‍കിയത്. 26-09-18 ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍, 2018 ഒക്ടോബര്‍ 15 നകം ഉപഭോക്താക്കളുടെ ഓതന്റിഫിക്കേഷന്‍ നടപടി അവസാനിപ്പിക്കണം എന്നാണ് സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

സ്വകാര്യ കമ്പനികള്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ പാടില്ലെന്ന് ചരിത്ര വിധിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഉപഭോക്താക്കളുടെ മുഖം, വിരലടയാളം, കൃഷ്ണമണി തുടങ്ങിയ ബയോമെട്രിക്‌സ് അടയാളങ്ങള്‍ സ്വകാര്യ കമ്പനികള്‍ ആവശ്യപ്പെടരുത്. മൊബൈല്‍ സിം കണക്ഷനെ ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആധാറിലെ വിവരങ്ങള്‍ സ്വകാര്യ കമ്പനികളുടെ പക്കല്‍ എത്തരുതെന്നും കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com