കാമുകിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റിംഗ് ഭാര്യ വിലക്കി, ഭര്‍ത്താവ് ജീവനൊടുക്കി, പിന്നാലെ കാമുകിയും

കാമുകിയായ സി വെന്നലയുമായി വാട്‌സ്ആപ്പ് വഴി ശിവകുമാര്‍ നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു
കാമുകിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റിംഗ് ഭാര്യ വിലക്കി, ഭര്‍ത്താവ് ജീവനൊടുക്കി, പിന്നാലെ കാമുകിയും


ഹൈദരാബാദ്: വാട്‌സ് ആപ്പില്‍ കാമുകിയുമായി നിരന്തരം ചാറ്റിംഗ് നടത്തുന്നത് കണ്ടുപിടിച്ച ഭാര്യ ഇതിന് തടസ്സം നിന്നു. ഇതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. സെക്കന്തരാബാദ് ഈസ്റ്റ് മറേഡപ്പള്ളിയിലാണ് സംഭവം. ഇലക്ട്രീഷ്യനായ ശിവകുമാര്‍ (27) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. 

ശിവകുമാര്‍ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ ബാല്യകാല സുഹൃത്തും കാമുകിയുമായ വെന്നല (19 വയസ്സ് ) വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. വിഷം കഴിച്ച വെന്നലയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

കാമുകിയായ സി വെന്നലയുമായി വാട്‌സ്ആപ്പ് വഴി ശിവകുമാര്‍ നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. എന്നാല്‍ ഇത് ഭാര്യ കണ്ടുപിടിച്ചതോടെ വീട്ടില്‍ ഇതേച്ചൊല്ലി വഴക്കും പതിവായി. കാമുകിയുമായുള്ള ചാറ്റിംഗിനെ ഭാര്യ ചോദ്യം ചെംയ്തതില്‍ മനംനൊന്ത് ശനിയാഴ്ച ശിവകുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു. കാമുകന്റെ മരണവാര്‍ത്ത അറിഞ്ഞതോടെ വിഷാദത്തിലായിരുന്ന വെണ്ണല തൊട്ടുപിന്നാലെ വിഷം കഴിച്ചു. 

കഴിഞ്ഞ ആഗസ്റ്റ് 15 നായിരുന്നു ശിവകുമാറിന്റെ വിവാഹം. സംഭവത്തില്‍ പോലീസ് വെവ്വേറെ കേസുകള്‍ എടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com