മദ്യപിച്ച് റോഡില്‍ തര്‍ക്കും: പരിഹരിക്കാനെത്തിയ പൊലീസുകാരോട് തട്ടിക്കയറിയെ യുവതികളെ അറസ്റ്റ് ചെയ്തു

പിന്നീട് ഇവരെ നടുറോഡില്‍ വെച്ച് തന്നെ പൊലീസുകാര്‍ തല്ലിച്ചതക്കുകയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയുമായിരുന്നു.
മദ്യപിച്ച് റോഡില്‍ തര്‍ക്കും: പരിഹരിക്കാനെത്തിയ പൊലീസുകാരോട് തട്ടിക്കയറിയെ യുവതികളെ അറസ്റ്റ് ചെയ്തു

മുംബൈ: മദ്യപിച്ച് ബഹളംവച്ചതിനും പോലീസുകാരോട് തട്ടിക്കയറിയതിനും മൂന്ന് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പാതിരാത്രിയില്‍ നടുറോഡില്‍ നിന്ന് വാക് തര്‍ക്കത്തിലേര്‍പ്പെട്ട യുവതികളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച പൊലീസുകാരോട് യുവതികള്‍ തട്ടിക്കയറുകയായിരുന്നു. പിന്നീട് ഇവരെ നടുറോഡില്‍ വെച്ച് തന്നെ പൊലീസുകാര്‍ തല്ലിച്ചതക്കുകയും അറസ്റ്റ് ചെയ്ത് കൊണ്ടുപോവുകയുമായിരുന്നു.

ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു യുവതി ഇപ്പോഴും ഒളിവിലാണ്. ഏതോ നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുംവഴിയാണ് സുഹൃത്തുക്കളായ നാല് യുവതികള്‍ രാത്രി രണ്ട് മണിയോടെ പൊതുനിരത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ബഹളം ആളുകള്‍ ചുറ്റുംകൂടുന്ന അവസ്ഥയിലെത്തിയിരുന്നു. 

ഈ സാഹചര്യത്തിലാണ് രാത്രി പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. ഒരു വനിതാ പൊലീസിന്റെ നേതൃത്വത്തിലുള്ള പട്രോളിംഗ് സംഘം യുവതികളെ അനുനയിപ്പിച്ച് ശാന്തരാക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസിന് നേരെ തിരിയുകയായിരുന്നു. പൊലീസ് വടികൊണ്ട് പെണ്‍കുട്ടികളെ ആഞ്ഞടിച്ചു കൊണ്ടേയിരുന്നു. ശേഷം ജീപ്പില്‍ കയറ്റി കൊണ്ടുപോയി. 

സംഭവം കണ്ടുനിന്നവര്‍ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. യുവതികള്‍ ചേര്‍ന്ന് പോലീസുകാരിലൊരാളുടെ ബാറ്റണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതും യൂണിഫോമില്‍ പിടിച്ചുനോക്കുന്നതുമൊക്കെ വീഡിയോയിലുണ്ട്. തുടര്‍ന്ന് മംമ്താ മെഹര്‍, അലീഷാ പിള്ള, കമാല്‍ ശ്രീവാസ്തവ എന്നീ യുവതികളെ പോലീസ് പിടികൂടി ജീപ്പില്‍ കയറ്റിയത്. എന്നാല്‍, ജെസ്സി ഡികോസ്റ്റ എന്ന യുവതി രക്ഷപെടുകയായിരുന്നു.

പോലീസിന്റെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തല്‍, സമാധാനം തകര്‍ക്കുന്നതിനുള്ള മനപ്പൂര്‍വ്വമായ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവതികള്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com