1.95 ലക്ഷം ടവലുകള്‍, 81,736 ബെഡ് ഷീറ്റുകള്‍, 55,574 തലയണ കവറുകള്‍, 7043 പുതപ്പുകള്‍; ട്രെയിനുകളില്‍ മോഷണം പോയ വസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്ക് ഇങ്ങനെ 

ടുത്ത സാമ്പത്തിക പരാധീനതകളുടെ നടുവിലുടെ കടന്നുപോകുന്ന ഇന്ത്യന്‍ റെയില്‍വേയെ ഞെട്ടിച്ച് മറ്റൊരു നഷ്ടകണക്ക്
1.95 ലക്ഷം ടവലുകള്‍, 81,736 ബെഡ് ഷീറ്റുകള്‍, 55,574 തലയണ കവറുകള്‍, 7043 പുതപ്പുകള്‍; ട്രെയിനുകളില്‍ മോഷണം പോയ വസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്ക് ഇങ്ങനെ 

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പരാധീനതകളുടെ നടുവിലുടെ കടന്നുപോകുന്ന ഇന്ത്യന്‍ റെയില്‍വേയെ ഞെട്ടിച്ച് മറ്റൊരു നഷ്ടകണക്ക്. ദീര്‍ഘദൂര ട്രെയിനുകളില്‍ ഉപയോഗിക്കുന്ന ടവല്‍, ബെഡ്ഷീറ്റ്, തുടങ്ങിയവയുടെ മോഷണം മൂലം കോടികളുടെ നഷ്ടം റെയില്‍വേയ്ക്ക് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെയില്‍വേയ്ക്ക് ഈ റിപ്പോര്‍ട്ട് കനത്ത തിരിച്ചടിയാകും.

പശ്ചിമ റെയില്‍വേയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മോഷണം പോയ വസ്തുക്കളുടെ കണക്കാണ് പശ്ചിമ റെയില്‍വേ വെളിപ്പെടുത്തിയത്. ഇതനുസരിച്ച് ദീര്‍ഘദൂര ട്രെയിനുകളില്‍ ഉപയോഗിക്കുന്ന 1.95 ലക്ഷം ടവലുകളാണ് മോഷണം പോയത്. 81,736 ബെഡ് ഷീറ്റുകളും 55,573 തലയണ കവറുകളും 5038 തലയണകളും 7043 പുതപ്പുകളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. ഇതുകൂടാതെ 200 ടോയ്‌ലറ്റ് കപ്പുകളും 1000 ടാപ്പുകളും 300 ഫ്‌ളഷ് പൈപ്പുകളും നഷ്ടപ്പെട്ടവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷം 4000 കോടി രൂപയുടെ നഷ്ടമാണ് റെയില്‍വേ നേരിട്ടത്. ഇതിന് പുറമേ ഇത്തരത്തിലുളള മോഷണം കൂടി കണക്കാക്കിയാല്‍ റെയില്‍വേയുടെ വരുമാനത്തില്‍ വലിയ ഇടിവിന് കാരണമാകുമെന്ന് റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു.

മോഷണം പോയ പൊതുമുതലില്‍ 2.97 കോടി രൂപ മൂല്യമുളളത് മാത്രമാണ് തിരിച്ചുപിടിക്കാന്‍ കഴിഞ്ഞതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസക്കാലയളവില്‍ മോഷണം മൂലം 62 ലക്ഷം രൂപയുടെ നഷ്ടമാണ് റെയില്‍വേ നേരിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com