20 രൂപ കൂട്ടിയതിനു ശേഷം രണ്ടു രൂപ കുറച്ചു, എന്നിട്ടും 'ആഘോഷം'; വിമര്‍ശനം

20 രൂപ കൂട്ടിയതിനു ശേഷം രണ്ടു രൂപ കുറച്ചു, എന്നിട്ടും 'ആഘോഷം'; വിമര്‍ശനം
20 രൂപ കൂട്ടിയതിനു ശേഷം രണ്ടു രൂപ കുറച്ചു, എന്നിട്ടും 'ആഘോഷം'; വിമര്‍ശനം

ന്യൂഡല്‍ഹി: ഇന്ധന വില ഇരുപതു രൂപ കൂട്ടിയതിനു ശേഷം രണ്ടു രൂപ കുറയ്ക്കുന്നതില്‍ എന്താണ് 'ആഘോഷി'ക്കാനുള്ളതെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി. ഇന്ധന വില നിര്‍ണയം സര്‍ക്കാര്‍ നിയന്ത്രണത്തിലാണോ അതോ വിപണിയുടെ നിയന്ത്രണത്തിലാണോ അതുമല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളുടെ നിയന്ത്രണത്തിലാണോയെന്ന് അദ്ദേഹം ചോദിച്ചു.

നീണ്ടകാലത്തെ മുറവിളിക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ നാമമാത്രമായ കുറവു വരുത്തിയത് വലിയ വാര്‍ത്തയായ പശ്ചാത്തലത്തിലാണ് രാജ്ദീപ് വിമര്‍ശനവുമായി രംഗത്തുവന്നത്. ഇരുപതു രൂപ കൂട്ടിയ ശേഷം രണ്ടു രൂപ കുറച്ചിരിക്കുന്നു. എ്‌നിട്ടും നമ്മള്‍ 'ആഘോഷിക്കുകയാണ്'. ഇതു തനിക്കു മനസിലാവുന്നില്ലെന്ന് രാജ്ദീപ് ട്വിറ്ററില്‍ കുറിച്ചു.

എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നാല്‍ എന്താണ് സംഭവിക്കുക? ഇന്ധന വില സര്‍ക്കാര്‍ നിയന്ത്രിതമാണോ അതോ വിപണിയുടെ നിയന്ത്രണത്തിലാണോ അതുമല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളുടെ നിയന്ത്രണത്തിലാണോയെന്ന് അദ്ദേഹം ചോദിച്ചു.

ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചു. ഒന്നര രൂപയുടെ കുറവാണ് വരുത്തിയത്. എണ്ണ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ ഒരു രൂപയുടെ കുറവ് വരുത്തും. ഇതോടെ ഫലത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും രണ്ടരരൂപയുടെ കുറവ് വന്നു. നികുതിനിരക്കില്‍ കുറവുവരുത്താന്‍ സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് ഇന്ധനവില ഉയരുന്നത് തുടരുകയാണ്. ഇന്ന് പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്നു വര്‍ദ്ധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com