രാസവസ്തു തലയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതില്‍ ദുരൂഹത; നിഷേധിച്ച് മെട്രോ റെയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ് 

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യവേ രാസവസ്തു തലയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
രാസവസ്തു തലയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതില്‍ ദുരൂഹത; നിഷേധിച്ച് മെട്രോ റെയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ് 

ന്യൂഡല്‍ഹി: മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യവേ രാസവസ്തു തലയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൂടെ യാത്ര ചെയ്ത ആള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മുപ്പത്തിരണ്ടുകാരനായ അമിത് ചൗഹാനാണ് മരിച്ചത്. പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കിഴക്കന്‍ ദില്ലിയിലെ ജോഹാരി മെട്രോ സ്‌റ്റേഷന് സമീപം രാവിലെ ആറ് മണിയോടെയാണ് സംഭവം. എന്നാല്‍ എന്ത് രാസവസ്തുവാണ്, എവിടെ നിന്നാണ് ഇവരുടെ ദേഹത്ത് പതിച്ചതെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. ഇരുവര്‍ക്കും പൊള്ളലേറ്റിരുന്നു. 

ജൊഹാരി മെട്രോ സ്‌റ്റേഷന് സമീപത്ത് കൂടെ പോകുമ്പോഴാണ് രാസവസ്തു ദേഹത്ത് വീണതെന്ന് ആശുപത്രിയില്‍ കഴിയുന്ന രാഹുല്‍ പറയുന്നു. അവിടെയുണ്ടായിരുന്ന ആള്‍ക്കാര്‍ ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അമിത് ചൗഹാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എന്നാല്‍ സംഭവത്തെക്കുറിച്ച് മെട്രോ റെയില്‍ കോര്‍പറേഷന്‍ പുറത്തിറത്തിയ പ്രസ്താവനയില്‍ അത്തരം രാസവസ്തുക്കള്‍ മെട്രോയില്‍ നിന്ന് വീഴാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചു പറയുന്നു. തൊട്ടടുത്തുണ്ടായിരുന്ന മറ്റ് ബൈക്കുകളിലും വാഹനങ്ങളിലും ഈ പദാര്‍ത്ഥം വീണിട്ടുണ്ട്. 

മെട്രോ സ്‌റ്റേഷന്‍ നിര്‍മ്മാണത്തില്‍ ഇത്തരം പദാര്‍ത്ഥങ്ങളൊന്നും തന്നെ ഉപയോഗിക്കുന്നില്ല. മെട്രോ റെയിലിന്റെ പണി പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ കഴിഞ്ഞതാണ്. എന്നാല്‍ ആരെങ്കിലും രാസപദാര്‍ത്ഥം ഒഴിച്ചതാണോ എന്ന സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com