ഇന്ത്യക്കാരാണ്, പക്ഷേ ജീവിക്കണമെങ്കില്‍ ചൈനയില്‍ നിന്ന് റേഷന്‍ വാങ്ങണം:ഉത്തരാഖണ്ഡിലെ ഏഴു ഗ്രാമങ്ങളുടെ ദുരിതജീവിതം

 ഉത്തരാഖണ്ഡിലെ ബിയാസ് താഴ് വരയിലെ ഏഴു ഗ്രാമങ്ങളിലുള്ള 400ഓളം മനുഷ്യരുടെ അവസ്ഥയാണിത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്ത്യക്കാരണ്, പക്ഷേ ചൈനയില്‍ നിന്നും റേഷന്‍ വരണം, വിശപ്പകറ്റണമെങ്കില്‍. ഉത്തരാഖണ്ഡിലെ ബിയാസ് താഴ് വരയിലെ ഏഴു ഗ്രാമങ്ങളിലുള്ള 400ഓളം മനുഷ്യരുടെ അവസ്ഥയാണിത്. നേപ്പാള്‍ വഴിയെത്തുന്ന ചൈനയുടെ അരിയും ഉപ്പും എണ്ണയുമാണ് ഇവര്‍ക്ക് സഹായമാകുന്നത്. 

സ്വന്തം രാജ്യത്ത് അനാഥരായാണ് തങ്ങള്‍ കഴിയുന്നതെന്ന് ഇവര്‍ പറയുന്നു. കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അവര്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. രണ്ട് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സുപ്രധാന പ്രദേശമായിരുന്നിട്ടുപോലും ഇന്ത്യാഗവണ്‍മെന്റ് തങ്ങളെ അവഗണിക്കുകയാണെന്നും ഇവര്‍ പറയുന്നു. 

ലിപുലേഖ് പാസ് വഴിയുള്ള രോഡ് അടച്ചതോടെ മാസങ്ങളായി തങ്ങള്‍ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ജില്ലയിലെ മറ്റു ഭാഗങ്ങളിലേക്ക് ഈ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന വഴിയാണ് ലിപുലേഖ് പാസ് റോഡ്. 

ഗ്രാമങ്ങളുടെ ഏറ്റവും അടുത്തുള്ള മാര്‍ക്കറ്റ് അമ്പത് കിലോമീറ്റര്‍ അപ്പുറത്തുള്ള ധര്‍ചുലയാണ്. റോഡ് ബ്ലോക്ക് ചെയ്തതോടെ ഇവിടങ്ങളിലേക്കുള്ള ആഹാര സാധനങ്ങളുടെ വിതരണം ഏറെക്കുറെ നിലച്ചു. ഒരുകുടുംബത്തിന് അഞ്ചുകിലോ ഗോതമ്പും രണ്ടുകിലോ അരിയുമാണ് സര്‍ക്കാര്‍ റേഷനായി നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com