യോജിച്ച വരനെ കണ്ടെത്താനായില്ല ; മാര്യേജ് സൈറ്റ് യുവതിക്ക് 70000 രൂപ നഷ്ടപരിഹാരം നൽകണം

ഉപഭോക്തൃ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്
യോജിച്ച വരനെ കണ്ടെത്താനായില്ല ; മാര്യേജ് സൈറ്റ് യുവതിക്ക് 70000 രൂപ നഷ്ടപരിഹാരം നൽകണം

ചണ്ഡീ​ഗഡ് : യോജിച്ച വരനെ കണ്ടെത്താന്‍ പരാജയപ്പെട്ട മാര്യേജ് സൈറ്റ് യുവതിക്ക് 70000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഉപഭോക്തൃ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്. പഞ്ചാബിലെ ചണ്ഡീഗഡിലാണ് സംഭവം.

 2016ല്‍ യുവതി വെഡ്ഡിം​ഗ് വിഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന  മാര്യേജ് ബ്യൂറോയില്‍ റോയല്‍പ്‌ളാനില്‍ റജിസ്റ്റര്‍ ചെയ്ത് 58,650രൂപ അടച്ചു. 21 പ്രൊഫൈലുകള്‍ അയച്ചുകൊടുത്ത കമ്പനി കൂടിക്കാഴ്ചക്കും അവസരമൊരുക്കി. എന്നാൽ ഒരു കാര്യവുമില്ലാത്ത ആലോചനകളാണ് കമ്പനി കൊണ്ടുവന്നതെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

കമ്പനിയുടെ ആലോചനകള്‍ പെണ്‍കുട്ടി തിരസ്‌കരിച്ചെന്നും എക്‌സിക്യൂട്ടീവുകൾ ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നില്ലെന്നും മാര്യേജ് ബ്യൂറോ കോടതിയിൽ കുറ്റപ്പെടുത്തി. എന്നാൽ പെൺകുട്ടിയുടെ താൽപ്പര്യം മനസ്സിലാക്കുന്നതിൽ  മാര്യേജ് സൈറ്റ്  പരാജയപ്പെട്ടെന്ന് ഉപഭോക്തൃ കോടതി വിലയിരുത്തി. യോജിക്കാത്ത പ്രൊഫൈലുകള്‍ നല്‍കിയതിനാല്‍ യുവതിക്ക് മികച്ച ആളെ തിരഞ്ഞെടുക്കാനായില്ലെന്നും വിധിയില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com