'കഴിഞ്ഞ അഞ്ചുവര്‍ഷം ഓര്‍ത്തില്ല'; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അരമണിക്കൂര്‍ ബാക്കിനില്‍ക്കെ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ബിജെപി സര്‍ക്കാര്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് രാജസ്ഥാനില്‍ എല്ലാ കര്‍ഷകര്‍ക്കും സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യെ
'കഴിഞ്ഞ അഞ്ചുവര്‍ഷം ഓര്‍ത്തില്ല'; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അരമണിക്കൂര്‍ ബാക്കിനില്‍ക്കെ കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ച് ബിജെപി സര്‍ക്കാര്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്

അജ്മീര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് തൊട്ടുമുമ്പ് രാജസ്ഥാനില്‍ എല്ലാ കര്‍ഷകര്‍ക്കും സൗജന്യ വൈദ്യുതി നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ വലിയ പദ്ധതികളൊന്നും സര്‍ക്കാരുകള്‍ പ്രഖ്യാപിക്കരുത് എന്നാണ നിയമം. ഇത് മറികടക്കാനാണ് വസുന്ധര രാജെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തിന് അരമണിക്കൂര്‍ മുമ്പ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അരമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 

അജ്മീറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രഖ്യാപനം. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ അരമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കേ സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി നിങ്ങള്‍ക്കിത് ഓര്‍മ്മയില്ലായിരുന്നോയെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ചോദിച്ചു. 

സംസ്ഥാന നിയമസഭയിലേക്ക് ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജസ്ഥാന് പുറമേ, മധ്യപ്രദേശ്, ചത്തീസ്ഗഡ് , മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ 12 ന് നടക്കും. രണ്ടാംഘട്ടം നവംബര്‍ 20 ന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് അറിയിച്ചു. 

മധ്യപ്രദേശില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 28 നാണ് മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ്. രാജസ്ഥാനൊപ്പം തെലങ്കാന സംസ്ഥാന നിയമസഭകളിലേക്ക് ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com