തുടര്‍ച്ചയായി 45 പുഷ് അപ്പ്; ഫിറ്റ്‌നെസ്സില്‍ സാക്ഷാല്‍ മോദി പോലും തോറ്റുപോകും ഊ മുഖ്യമന്ത്രിയുടെ മുന്നില്‍

15 മിനിറ്റില്‍ 150 പുഷ്അപ്പ് എടുക്കുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യം 
തുടര്‍ച്ചയായി 45 പുഷ് അപ്പ്; ഫിറ്റ്‌നെസ്സില്‍ സാക്ഷാല്‍ മോദി പോലും തോറ്റുപോകും ഊ മുഖ്യമന്ത്രിയുടെ മുന്നില്‍

അഗര്‍ത്തല: മണ്ടത്തരം ഏറെയുണ്ടെങ്കിലും താന്‍ കരുത്തനാണെന്ന കാര്യത്തില്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ഇന്ത്യയിലെ കരുത്തനായ മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ ഇനി സംശയമില്ല ബിപ്ലബ് ദേബ് എന്ന് മറുപടി പറയേണ്ടിവരുമെന്ന് ആ അഭ്യാസം കണ്ടവര്‍ പറയുന്നു. കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ തുടര്‍ച്ചയായി 45 തവണ പുഷ്അപ് എടുത്താണ് ബിപ്ലബ് ദേബ് കയ്യടി നേടിയിരിക്കുന്നത്. എല്ലാ ദിവസവും സ്ഥിരമായി വ്യായാമം ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും 15 മിനുട്ടിനുള്ളില്‍ തനിക്ക് 150 പുഷ്അപ് വരെ എടുക്കുമെന്നും ബിപ്ലബ് ദേബ് വെളിപ്പെടുത്തി. 

കോണ്‍ക്ലേവിന്റെ മോഡറേറ്ററും ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്ററുമായ രാഹുല്‍ കണ്‍വാളാണ് ബിപ്ലവിനെ പുഷ്അപ് എടുക്കാനായി വെല്ലുവിളിച്ചത്. നേരത്തെ കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് മുന്നോട്ട് വെച്ച ഫിറ്റ്‌നസ് ചാലഞ്ചും ബിപ്ലവ് ഏറ്റെടുത്തിരുന്നു. . കോണ്‍ക്ലേവില്‍ കേന്ദ്ര മന്ത്രി ബബുല്‍ സുപ്രിയോയും പുഷ്അപ് എടുക്കാന്‍ സംഘാടകര്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. 

ബിപ്ലബ് ദേബ് വേദിയില്‍ പുഷ് അപ്പ് എടുക്കുമ്പോള്‍ എണ്ണമെടുത്തിരുന്നത് സദസിലുള്ളവരായിരുന്നു. പുഷ് അപ്പിന് ശേഷം സദസിലുള്ള എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ വിചിത്രമായ ശാസ്ത്ര സിദ്ധാന്തങ്ങള്‍ പ്രഖ്യാപിച്ചതിലൂടെയായിരുന്നു ത്രിപുരയിലെ ഈ യുവ മുഖ്യമന്ത്രി പ്രശസ്തനായത്. എന്നാല്‍ ഇനി കരുത്തനായ നേതാവ് എന്ന രീതിയലും അറിയപ്പെടാനാണ് ബിപ്ലബിന്റെ പ്ലാന്‍. ഇന്ത്യയില്‍ മറ്റൊരു മുഖ്യമന്ത്രിക്കും ബിപ്ലവിന്റെ അത്ര ആരോഗ്യം ഉണ്ടാവില്ലെന്നും വേദിയില്‍ അഭിപ്രായമുയരുകയും ചെയ്തിരുന്നു.

ഫിറ്റ്‌നസ് ചലഞ്ച് 2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി എതിരാളികള്‍ ദുര്‍ബലരാണെന്ന് കാണിക്കാന്‍ തനിക്ക് 56 ഇഞ്ച് അളവുള്ള നെഞ്ചളവ് സ്വന്തമാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതേ ചുവട് പിടിച്ചാണ് ത്രിപുര മുഖ്യമന്ത്രിയും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രകായിക മന്ത്രിയുടെ ഫിറ്റ്‌നസ് ചലഞ്ചും ബിപ്ലബ് ദേബ് ഏറ്റെടുത്തിരുന്നു. കേന്ദ്രകായിക മന്ത്രിയുടെ ഫിറ്റ്‌നസ് ചലഞ്ച് ക്യാംപെയിന്‍ പോലെ ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബി പറയുകയും ചെയ്തു. ആരോഗ്യമുള്ള യുവജനങ്ങള്‍ക്കൊപ്പം മാാത്രമേ സംസ്ഥാനം വികസിക്കുകയുള്ളൂ. എല്ലാ യുവാക്കളും പുഷ് അപ്പ് എടുത്താല്‍ അവര്‍ ഫിറ്റായി ഇരിക്കും ഒപ്പം സംസ്ഥാനവും ഫിറ്റാകും.എല്ലാവര്‍ക്കും എല്ലാവരുടേയും ഒപ്പം വികസനം നേടുമ്‌ബോള്‍ യുവാക്കള്‍ക്ക് 56 ഇഞ്ച് നെഞ്ചളവ് സ്വന്തമാകുമെന്ന് ബിപ്ലബ് ദേവ് വ്യക്തമാക്കുകയായിരുന്നു. 

മഹാഭാരത കാലത്തും ഇന്റര്‍നെറ്റ് ഉണ്ടായിരുന്നെന്ന് തുടങ്ങി സിവില്‍ സര്‍വ്വീസ് എടുക്കേണ്ടത് സിവില്‍ എഞ്ചിനീയര്‍മാരാണെന്ന യമണ്ടന്‍ മണ്ടത്തരങ്ങള്‍ പോലും ബിപ്ലബ് ദേബിന്റെ അക്കൗണ്ടിലുണ്ട്. നിര്‍മ്മാണം പഠിച്ചവരാണ് സിവില്‍ എഞ്ചിനീയര്‍മാര്‍. ഭരണകാര്യങ്ങള്‍ നടപ്പാക്കണമെങ്കില്‍ സമൂഹ നിര്‍മ്മാണം ആവശ്യമാണ്. സിവില്‍ എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരുമാണ് സിവില്‍ സര്‍വ്വീസ് എഴുതേണ്ടത് തുടങ്ങിയ യമണ്ടന്‍ മണ്ടത്തരം ഇതോടെ തന്നെ കൈവിടുമെന്ന പ്രതീക്ഷയിലാണ് ബിപ്ലബ് ദേബിന്റെ ആരാധകര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com