പൊന്നാനി മണല്‍ത്തിട്ടയെ രാമസേതുവാക്കി; അബദ്ധം പിണഞ്ഞ് ബിജെപി നേതാക്കള്‍ (വീഡിയോ)

പ്രളയാനന്തരം രൂപപ്പെട്ട പൊന്നാനി കടപ്പുറത്തെ മണല്‍ത്തിട്ടയെ രാമസേതുവാക്കി പ്രചരിപ്പിച്ച് ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ വീണ്ടും അബദ്ധത്തില്‍
പൊന്നാനി മണല്‍ത്തിട്ടയെ രാമസേതുവാക്കി; അബദ്ധം പിണഞ്ഞ് ബിജെപി നേതാക്കള്‍ (വീഡിയോ)

പ്രളയാനന്തരം രൂപപ്പെട്ട പൊന്നാനി കടപ്പുറത്തെ മണല്‍ത്തിട്ടയെ രാമസേതുവാക്കി പ്രചരിപ്പിച്ച് ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ വീണ്ടും അബദ്ധത്തില്‍. 

പ്രളയാനന്തരം രൂപപ്പെട്ട ബീച്ചില്‍ നിന്ന് കടലിലേക്ക് നീണ്ട മണല്‍ത്തിട്ടയുടെ വീഡിയോ ശ്രീരാമന്‍ പണിതുവെന്ന് വിശ്വസിക്കപ്പെടുന്ന രാമേശ്വരത്തെ രാമസേതുവാക്കി ചിത്രീകരിച്ച് ഷെയര്‍ ചെയ്തിരിക്കുകയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍. ഇത് പൊന്നാനി മണല്‍ത്തിട്ടയാണെന്ന് ചൂണ്ടിക്കാട്ടി മലയാളികള്‍ രംഗത്തെത്തിയിട്ടുണ്ട്. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടന്റായ രവി രഞ്ജനാണ് ആദ്യം ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന അക്കൗണ്ടുകൂടിയാണ് രവി രഞ്ജന്റേത്.

വാട്‌സ്ആപ്പ് വഴിയാണ് തനിക്ക് ഈ വീഡിയോയും മെസ്സേജും ലഭിച്ചത് എന്നാണ് രഞ്ജന്‍ പറയുന്നത്. ബിജെപി എംപിയായ പരേഷ് റാവലുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരുന്നു. 

അഭിലാഷ് വിശ്വ എന്ന മലയാളിയാണ് മണല്‍ത്തിട്ടയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.  തന്റെ ദൃശ്യങ്ങള്‍ രാമസേതുവിന്റേതാണ് എന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്ന് വ്യക്തമാക്കി അഭിലാഷും രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com