ആരതിയുഴിയാന്‍ കൊണ്ടുവന്ന തീ ബലൂണില്‍ പടര്‍ന്നു; രാഹുല്‍ ഗാന്ധി രക്ഷപെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

സ്‌ഫോടന തുല്യമായ ശബ്ദത്തോടെ ബലൂണുകള്‍ പൊട്ടിത്തെറിച്ചതോടെ അണികളില്‍ പലരും ചിതറിയോടി.
ആരതിയുഴിയാന്‍ കൊണ്ടുവന്ന തീ ബലൂണില്‍ പടര്‍ന്നു; രാഹുല്‍ ഗാന്ധി രക്ഷപെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)

ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോയ്ക്കിടെ തീ പിടിത്തം. ജബല്‍പ്പൂരിലെ റാലിക്കിടെ രാഹുല്‍ ഗാന്ധിയെ ആരതിയുഴിഞ്ഞ് സ്വീകരിക്കാന്‍ കൊണ്ടുവന്ന തീയാണ് ബലൂണിലേക്ക് പടര്‍ന്ന് പിടിച്ചത്. 

വാതകബലൂണുകളിലേക്ക് തീയാളി പിടിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വാഹനം അതിന് സമീപം എത്തിയിരുന്നു. സ്‌ഫോടന തുല്യമായ ശബ്ദത്തോടെ ബലൂണുകള്‍ പൊട്ടിത്തെറിച്ചതോടെ അണികളില്‍ പലരും ചിതറിയോടി.

സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നതിനോ വര്‍ണ ബലൂണുകള്‍ റാലിയില്‍ കൊണ്ടുവരുന്നതിനോ ഇതുവരേക്കും വിലക്കുണ്ടായിരുന്നില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com