ആധാര്‍ ഇല്ലെങ്കില്‍ ചികിത്സാ ആനുകൂല്യങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ; ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി

ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപവരെ ഒരു കുടുംബത്തിന് ചികിത്സാധനമായി നല്‍കുന്നതാണ് പദ്ധതി. രാജ്യത്തെ 10.74 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്.
ആധാര്‍ ഇല്ലെങ്കില്‍ ചികിത്സാ ആനുകൂല്യങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ; ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി

ന്യൂഡല്‍ഹി  :  ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ രണ്ടാം തവണയും ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി. ആധാര്‍ കാര്‍ഡില്ലാത്തവര്‍, ആധാര്‍ലഭിക്കുന്നതിനായുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതി സിഇഒ ഇന്ദു ഭൂഷണാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആധാറിന് നിയമ സാധുത നല്‍കിക്കൊണ്ടുള്ള സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം.

ആദ്യമായി ആയുഷ്മാന്‍ ഭാരത് പ്രകാരമുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തുവര്‍ ആധാര്‍ കാര്‍ഡോ, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ സമര്‍പ്പിച്ചാല്‍ മാത്രം മതി. 47,000 ജനങ്ങള്‍ ഇതുവരേക്കും പദ്ധതി പ്രകാരം ചികിത്സാ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
 
 ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപവരെ ഒരു കുടുംബത്തിന് ചികിത്സാധനമായി നല്‍കുന്നതാണ് പദ്ധതി. രാജ്യത്തെ 10.74 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. സ്വകാര്യ- പൊതുമേഖലയില്‍ ഉള്‍പ്പെട്ട 14,000 ആശുപത്രികളെ പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.  തെലങ്കാന, ഒഡീഷ, കേരളം എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com