ആനപ്പുറത്ത് എഴുന്നള്ളിച്ച് സ്വീകരണം; അണികളെ കണ്ട് പരിഭ്രമിച്ച് ആന വേഗം കൂട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ താഴെ വീണു; വീഡിയോ

ആളുകളെ കണ്ട് ആന പരിഭ്രാന്തിയിലായതോടെ ആനപ്പുറത്തിരുന്ന കൃപാനാഥ് ഉരുണ്ട് താഴേക്ക് വീഴുകയായിരുന്നു
ആനപ്പുറത്ത് എഴുന്നള്ളിച്ച് സ്വീകരണം; അണികളെ കണ്ട് പരിഭ്രമിച്ച് ആന വേഗം കൂട്ടി, ഡെപ്യൂട്ടി സ്പീക്കര്‍ താഴെ വീണു; വീഡിയോ

ഗുവാഹട്ടി: ആസാം ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് കൃപാനാഥ് മല്ല തന്റെ സ്വന്തം മണ്ഡലമായ രാത്ബാരിയില്‍ എത്തിയത്. തങ്ങളുടെ നേതാവ് ഡെപ്യൂട്ടി സ്പീക്കറായതിന്റെ സന്തോഷത്തിലായിരുന്നു നാട്ടുകാരും. വാദ്യഘോഷങ്ങളും ആനയേയുമൊക്കെ അണിനിരത്തി വലിയ സ്വീകരണമാണ് അവര്‍ ഒരുക്കിയിരുന്നത്. എന്നാല്‍ സ്വീകരണം ഇത്രയും പണിയാകുമെന്ന് കൃപാനാഥ് കരുതിയില്ല. ഘോഷയാത്രസ്വീകരണത്തിന്റെ ഭാഗമായി ആനപ്പുറത്ത് കയറിയ കൃപാനാഥ് ആനപ്പുറത്തു നിന്നും വീണു.

ഘോഷയാത്രയില്‍ ആനപ്പുറത്ത് എഴുന്നുള്ളിച്ച് സ്വീകരണസ്ഥലത്തേക്ക് കൃപാനാഥിനെ കൊണ്ടുപോകാനായിരുന്നു പദ്ധതി. എന്നാല്‍ ആളുകളെ കണ്ട് ആന പരിഭ്രാന്തിയിലായതോടെ ആനപ്പുറത്തിരുന്ന കൃപാനാഥ് ഉരുണ്ട് താഴേക്ക് വീഴുകയായിരുന്നു. താഴെ വീണെങ്കിലും അദ്ദേഹത്തിന് പരിക്കൊന്നും സംഭവിച്ചില്ല. ബിജെപിയുടെ നിയമസഭാംഗമാണ് അദ്ദേഹം.

എന്തായാലും നാട്ടുകാര്‍ സ്‌നേഹത്തോടെ ഒരുക്കിയ സ്വീകരണം ഇത്ര പണിതരുമെന്നും അദ്ദേഹം വിചാരിച്ചില്ല. ആയിരക്കണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. അതിനിടെ കൃപാനാഥ് മല്ല ഘോഷയാത്രക്കായി ആനപ്പുറത്തു കയറി. കയറിയുടന്‍ തന്നെ ആള്‍ക്കൂട്ടം കണ്ട് പരിഭ്രാന്തിയിലായ ആന വേഗത്തില്‍ നടന്നു. ഇതിനിടെ പിടിവിട്ട കൃപാനാഥ് ആനപ്പുറത്തു നിന്ന് പൊടുന്നനെ താഴേക്ക്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com