കവര്‍ച്ചയ്ക്ക് ശേഷം 'ആനന്ദ നൃത്തം' ;  കള്ളന്‍മാര്‍ കുടുങ്ങിയത് സി സി ടിവിയില്‍      (വീഡിയോ) 

ഈ മോഷണത്തിന് ശേഷം സമീപത്തെ ഫ്‌ളാറ്റിലെ രണ്ട് വീടുകളില്‍ കൂടി കള്ളന്‍മാര്‍ കയറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ഡാന്‍സ്  വീഡിയോ വൈറലായതോടെ പ്രതികളെ എളുപ്പത്തില്‍ പിടികൂടാനാവുമെന്നാണ് പൊലീസ് കരുതു
കവര്‍ച്ചയ്ക്ക് ശേഷം 'ആനന്ദ നൃത്തം' ;  കള്ളന്‍മാര്‍ കുടുങ്ങിയത് സി സി ടിവിയില്‍      (വീഡിയോ) 

അഹമ്മദാബാദ്:  അടുത്തടുത്ത ഫ്‌ളാറ്റുകളില്‍ മോഷണം നടത്തിയ ശേഷം അഞ്ചംഗ കവര്‍ച്ചാസംഘത്തിന്റെ വക ഡാന്‍സും. ഫ്‌ളാറ്റില്‍ നിന്നും പുറത്തേക്കിറങ്ങുന്ന 
വഴിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവികളിലാണ് കള്ളന്‍മാരുടെ ' ആനന്ദ നൃത്തം' കുടുങ്ങിയത്. കൂട്ടുകാര്‍ മോഷ്ടിച്ച പണവും സാധനങ്ങളുമായി പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ക്യാമറയിലേക്ക് നോക്കി മുഖം മറച്ച ശേഷം പൊലീസിനെ പരിഹസിച്ച് ഒരാള്‍ ഡാന്‍സ് കളിച്ചത്. 

ഗാന്ധിനഗര്‍ സ്റ്റേഷന്‍ പരിധിയില്‍ വരുന്ന സര്‍ഗാസന്‍ ഗ്രാമത്തിലാണ്  മോഷണം നടന്നത്. രത്‌നരാജ് അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ അരവിന്ദ് പട്ടേലിന്റെ വീട്ടില്‍ നിന്നും രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയത്. മറ്റുള്ള വീടുകളിലും മോഷണം നടന്നുവെങ്കിലും കൃത്യമായ തുക ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല.  

ഈ മോഷണത്തിന് ശേഷം സമീപത്തെ ഫ്‌ളാറ്റിലെ രണ്ട് വീടുകളില്‍ കൂടി കള്ളന്‍മാര്‍ കയറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ഡാന്‍സ്  വീഡിയോ വൈറലായതോടെ പ്രതികളെ എളുപ്പത്തില്‍ പിടികൂടാനാവുമെന്നാണ് പൊലീസ് കരുതുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നും ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com