ഇംഗ്ലീഷില്‍ മാത്രം എഴുതിയാല്‍ പോര, ഉല്‍പ്പന്നങ്ങളുടെ പേര് പ്രാദേശിക ഭാഷയിലും വേണം; നിര്‍ദേശവുമായി മന്ത്രി

ഇംഗ്ലീഷ് കൂടാതെ ഹിന്ദിയിലോ മറ്റ് പ്രാദേശിക ഭാഷയിലോ ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ കവറില്‍ രേഖപ്പെടുത്തണം
ഇംഗ്ലീഷില്‍ മാത്രം എഴുതിയാല്‍ പോര, ഉല്‍പ്പന്നങ്ങളുടെ പേര് പ്രാദേശിക ഭാഷയിലും വേണം; നിര്‍ദേശവുമായി മന്ത്രി

ന്യൂഡല്‍ഹി: ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ പാക്കറ്റിന് മുകളില്‍ ഹിന്ദിയിലോ പ്രാദേശിക ഭാഷകളിലോ എഴുതണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍. ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനികളോടാണ് മന്ത്രി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇംഗ്ലീഷ് കൂടാതെ ഹിന്ദിയിലോ മറ്റ് പ്രാദേശിക ഭാഷയിലോ ഉല്‍പ്പന്നങ്ങളുടെ പേരുകള്‍ കവറില്‍ രേഖപ്പെടുത്തണം. 

ഇത്തരത്തില്‍ പേരുകള്‍ എഴുതുന്നത് ഉപഭോക്താക്കള്‍ക്ക് സഹായകമാകുമെന്നാണ് മന്ത്രി പറയുന്നത്. കൂടാതെ ഉപഭോക്താക്കള്‍ക്ക് അത്യാവശ്യം അറിയേണ്ട കാര്യങ്ങളായ റിട്ടെയില്‍ വില, തൂക്കം, നിര്‍മിച്ച തിയതി, കാലാവധി കഴിയുന്ന തിയതി എന്നിവ വലുതായി അടയാളപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കറ്റില്‍ എല്ലാ കാര്യങ്ങളും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും എഴുതാനാവില്ല. പക്ഷേ ഉല്‍പ്പന്നത്തിന്റെ പേരെങ്കിലും പ്രദേശിക ഭാഷയില്‍ എഴുതാമല്ലോ, അതില്‍ എന്ത് പ്രശ്‌നമാണുള്ളത് എന്നാണ് പാസ്വാന്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com