കേ​ന്ദ്രമ​ന്ത്രി എംജെ അക്ബറിനെതിരെ ലൈം​ഗികാരോപണം ; ഹോട്ടൽ മുറിയിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് വനിതാ മാധ്യമപ്രവർത്തക 

ലോ​ക​ത്തെ എ​ല്ലാ ഹാ​ർവി വെ​യ്ൻ​സ്റ്റീ​ൻ​മാ​ർ​ക്കു​മാ​യി എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ലേ​ഖ​നം പ്രസിദ്ധീകരിച്ചത്
കേ​ന്ദ്രമ​ന്ത്രി എംജെ അക്ബറിനെതിരെ ലൈം​ഗികാരോപണം ; ഹോട്ടൽ മുറിയിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്ന് വനിതാ മാധ്യമപ്രവർത്തക 

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം ​ജെ ​അ​ക്ബ​റി​നെ​തി​രേ ലൈം​ഗി​ക ആ​രോ​പ​ണവുമായി വനിതാ മാധ്യമപ്രവർത്തക രം​ഗത്ത് . ലൈ​വ്മി​ന്‍റി​ന്‍റെ നാ​ഷ​ണ​ൽ ഫീ​ച്ചേ​ഴ്സ് എ​ഡി​റ്റ​ർ പ്രി​യ ര​മ​ണി​യാ​ണ് കേന്ദ്രമന്ത്രിക്കെതിരെ  ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ക്ബ​ർ, അ​ഭി​മു​ഖ​ത്തി​നാ​യി ത​ന്നെ മുംബൈയിലെ ഹോ​ട്ട​ൽ മു​റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നും മോ​ശ​മാ​യ രീ​തി​യി​ൽ പെ​രു​മാ​റി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം. 

ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി വോ​ഗ് മാ​സി​ക​യി​ൽ പ്രി​യ ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ലോ​ക​ത്തെ എ​ല്ലാ ഹാ​ർവി വെ​യ്ൻ​സ്റ്റീ​ൻ​മാ​ർ​ക്കു​മാ​യി എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ലേ​ഖ​നം പ്രസിദ്ധീകരിച്ചത്. അ​ശ്ളീ​ല ഫോ​ണ്‍ വി​ളി​ക​ൾ, സ​ന്ദേ​ശ​ങ്ങ​ൾ, അ​നാ​വ​ശ്യ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ആ​ശാ​നാ​ണ് അ​ക്ബ​റെ​ന്ന് പ്രി​യ ലേ​ഖ​ന​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. 

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ങ്കി​ലും പേ​ര് പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന മീ ​ടൂ ക്യാംപെയ്നിന്റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രി​യു​ടെ പേ​ര് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക വെളിപ്പെടുത്തിയ​ത്. ഇതിന് പിന്നാലെ എം​ജെ അ​ക്ബ​റി​ൽ നി​ന്ന് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യതായി വ്യക്തമാക്കി നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജിക്കായി മുറവിളി ഉയർന്നുകഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com