ലിംഗവിവേചനം അവസാനിപ്പിക്കൂ, സൈന്യത്തില്‍ പുരുഷ നഴ്‌സുമാരെ രണ്ട് മാസത്തിനകം നിയമിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

സൈന്യത്തില്‍ നഴ്‌സുമാരായി പുരുഷന്‍മാരെ നിയമിക്കുന്നതിന് ആറ്മാസത്തെ സമയം സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി വഴങ്ങിയില്ല. ഡിജിറ്റല്‍ ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോ 
ലിംഗവിവേചനം അവസാനിപ്പിക്കൂ, സൈന്യത്തില്‍ പുരുഷ നഴ്‌സുമാരെ രണ്ട് മാസത്തിനകം നിയമിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: സ്ത്രീകളെ മാത്രം നഴ്‌സുമാരായി നിയമിക്കുന്ന സൈന്യത്തിന്റെ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി. ലിംഗവിവേചനമാണ് സൈന്യം ഈ നടപടിയിലൂടെ പ്രകടിപ്പിക്കുന്നതെന്നും കോടതി നിരീക്ഷീച്ചു. രണ്ട് മാസത്തിനകം പുരുഷ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതില്‍ തീരുമമാനം കൈക്കൊള്ളണമെന്നും
ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി കെ റാവൂ എന്നിവരടങ്ങിയ ബഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അടുത്ത വര്‍ഷം ജനുവരി 21 ന് കേസില്‍ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. 

സൈന്യത്തില്‍ നഴ്‌സുമാരായി പുരുഷന്‍മാരെ നിയമിക്കുന്നതിന് ആറ്മാസത്തെ സമയം സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടുവെങ്കിലും കോടതി വഴങ്ങിയില്ല. ഡിജിറ്റല്‍ ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തി വേഗം തീരുമാനം കൈക്കൊള്ളണമെന്നും കോടതി ഉത്തരവിട്ടു.  ഈ മാസം അവസാനം ഇത് സംബന്ധിച്ച നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

സൈന്യത്തില്‍ പുരുഷ നഴ്‌സുമാര്‍ക്ക് അവസരം നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടന കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഈ വിധി. സൈന്യത്തിലെ നഴ്‌സുമാരായി സ്ത്രീകളെ മാത്രം നിയമിക്കാന്‍ അനുമതി നല്‍കുന്ന 1943 ലെ മിലിട്ടറി  നഴ്‌സിങ് സര്‍വീസ് ചട്ടവും  1944 ലെ മിലിട്ടറി നഴ്‌സിങ് സര്‍വീസ് ഇന്ത്യാ ചട്ടവും ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. നിലവിലെ നിയമങ്ങള്‍ പുരുഷ നഴ്‌സുമാര്‍ പരിചരണം അറിയാത്തവരാണെന്ന് മുദ്രകുത്തി ബഹിഷ്‌കരിക്കുന്നതിന് തുല്യമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com