ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 5 മരണം, നിരവധി പേർക്ക് പരിക്ക് 

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; 5 മരണം, നിരവധി പേർക്ക് പരിക്ക് 

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിൻ പാളം തെറ്റി

ലക്നൗ:  ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിൻ പാളം തെറ്റി. അപകടത്തില്‍ 5 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കുണ്ട്.  

ന്യൂ ഫറാക്ക എക്സപ്രസ് ട്രെയിനാണ് പാളം തെറ്റിയത്. റായ്ബറേലിയിൽ നിന്നും ന്യൂഡൽഹിയിലേക്ക് വന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ആറ് കോച്ചുകള്‍ പാളം തെറ്റിയതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. സംഭവസ്ഥലത്ത് എത്തിയ ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com