എംജെ അക്ബറിന് കുരുക്ക് മുറുകുന്നു;  ഓഫീസില്‍ വച്ച് കടന്നു പിടിച്ചെന്ന് മാധ്യമ പ്രവര്‍ത്തക; കൂടുതല്‍ വെളിപ്പെടുത്തലുകള്‍; രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

എംജെ അക്ബറിന് കുരുക്ക് മുറുകുന്നു - മുറിയിലിട്ട് കടന്നു പിടിച്ചു; കൂടുതല്‍ വെളിപ്പെടുത്തലുകള്‍
എംജെ അക്ബറിന് കുരുക്ക് മുറുകുന്നു;  ഓഫീസില്‍ വച്ച് കടന്നു പിടിച്ചെന്ന് മാധ്യമ പ്രവര്‍ത്തക; കൂടുതല്‍ വെളിപ്പെടുത്തലുകള്‍; രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി:കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തക. ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഓഫീസില്‍ വെച്ച് തന്നെ കടന്നു പിടിക്കുകയായിരുന്നെന്നാണ് മാധ്യമ  പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

അക്ബര്‍ തന്റെ ആഴ്ച്ച കോളം എഴുതുന്ന സമയത്ത് എന്നെ ഓഫീസിലേക്ക് വിളിപ്പിച്ച് ഡിക്ഷണറി നോക്കാന്‍ ആവശ്യപ്പെടും. അക്ബറിന് പുറം തിരിഞ്ഞ് നിന്ന് കുനിഞ്ഞ് മാത്രം എടുക്കാവുന്ന തരത്തിലാണ് അത് വെച്ചിരുന്നത്. ഒരിക്കല്‍ ഡിക്ഷണറി എടുക്കാന്‍ കുനിഞ്ഞപ്പോള്‍ അക്ബര്‍ പുറകില്‍ നിന്ന് എന്നെ കടന്നുപിടിച്ചു. ഞാന്‍ വിറച്ചുപോയി. കൈ തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അയാള്‍ എന്റെ ദേഹത്തിലൂടെ വിരലോടിച്ചു. വാതില്‍ അടച്ച് അതിനെ മറച്ചുകൊണ്ടായിരുന്നു അയാളുടെ നില്‍പ്. ഭീകരതയാര്‍ന്ന ആ നിമിഷങ്ങളില്‍ എന്റെ മനസിലൂടെ എല്ലാ ചിന്തകളും ഓടിപ്പോയി. ഒടുവില്‍ അയാള്‍ എന്നെ വിട്ടു. ഈ സമയത്തൊന്നും അയാളുടെ മുഖത്തെ ആ വഷളച്ചിരി മാഞ്ഞിരുന്നില്ല. ഞാന്‍ കരയാനായി ടോയ്‌ലറ്റിലേക്ക് ഓടിയെന്നും മാധ്യമ പ്രവര്‍ത്തക പറയുന്നു.

പിറ്റേദിവസം വൈകിട്ട് ക്യാബിനിലേക്ക് വിളിപ്പിച്ച അയാള്‍ എന്നെ മുറിയില്‍ പൂട്ടി. കടന്നുപിടിച്ച് ബലമായി ചുംബിക്കാന്‍ ശ്രമിച്ചു. പിടിവിട്ടപ്പോള്‍ ഇറങ്ങിയോടി, ഓഫീസ് ബില്‍ഡിങ്ങും വിട്ട് പാര്‍ക്കിങ് ലോട്ടില്‍ പോയി ഒറ്റയ്ക്കിരുന്ന് കരഞ്ഞതായും മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തി.

അക്ബറിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം വെടിയണം. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com