എം ജെ അക്ബറിനെതിരെ മേനക ; 'മീ ടൂ' വെളിപ്പെടുത്തലില്‍ അന്വേഷണം വേണം  

അധികാരമുള്ള പുരുഷൻമാർ പലപ്പോഴും സ്​ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു
എം ജെ അക്ബറിനെതിരെ മേനക ; 'മീ ടൂ' വെളിപ്പെടുത്തലില്‍ അന്വേഷണം വേണം  

ന്യൂഡൽഹി: ലൈം​ഗികാരോപണ വിധേയനായ കേന്ദ്രമന്ത്രി എം ജെ അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ​ഗാന്ധി. അക്ബറിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ ബിജെപി നേതാവാണ് മേനക. മുൻ മാധ്യമപ്രവർത്തകൻ കൂടിയായ അക്ബറിനെതിരെ ഒരു വനിതാ മാധ്യമപ്രവർത്തകയാണ് മീ ടൂ ക്യാംപെയ്നിന്റെ ഭാ​ഗമായി  ലൈം​ഗിക ആക്രമണം തുറന്നുപറഞ്ഞത്. 

‘ അക്ബറിനെതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യമാണ്​. അധികാരമുള്ള പുരുഷൻമാർ പലപ്പോഴും സ്​ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാധ്യമ രംഗത്ത്​, രാഷ്​ട്രീയ രംഗത്ത്​, കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്​ഥർ തുടങ്ങി എല്ലായിടങ്ങളിലും പീഡനം നിലനിൽക്കുന്നു. ഇപ്പോൾ സ്​ത്രീകൾ അത്​ തുറന്നു പറയാൻ തയാറായിട്ടുണ്ട്​. നാം അത്​ ഗൗരവമായി പരി​ഗണിക്കണം’ - മേനക അഭിപ്രായപ്പെട്ടു. 

ഇത്തരം കാര്യങ്ങൾ തുറന്നുപറഞ്ഞാൽ സമൂഹം തങ്ങളെ കുറിച്ച്​ എന്തു കരുതും എന്ന്​ ചിന്തിച്ച്​ ഇതുവരെ സഹിക്കുകയായിരുന്നു സ്​ത്രീകൾ. ഇപ്പോൾ അവർ തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു. ഒാരോ  ആരോപണങ്ങളും അന്വേഷിച്ച്​ കൃത്യമായ നടപടി സ്വീകരിക്കണമെന്നും മേനക ആവശ്യപ്പെട്ടു. 

അതേസമയം വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് തയ്യാറായില്ല. ഇക്കാര്യം ട്രിബ്യൂൺ റിപ്പോർട്ടർ സ്മിത ശർമ്മ സുഷമയോട് ചോദിച്ചെങ്കിലും, ഒന്നും പ്രതികരിക്കാതെ മുന്നോട്ടുപോകുകയായിരുന്നു. 

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക പ്രി​യ ര​മ​ണി​യാ​ണ്​  അ​ക്​​ബ​ർ ത​നി​ക്കെ​തി​രെ ഹോ​ട്ട​ൽ മു​റി​യി​ൽ വെച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന്​​  വെ​ളി​പ്പെ​ടു​ത്തി​യ​ത്​. മും​ബൈ​യി​ൽ അ​ഭി​മു​ഖ​ത്തി​നെ​ന്നു പ​റ​ഞ്ഞ്​ ത​ന്നെ ഒ​രു ഹോ​ട്ട​ൽ മു​റി​യി​ലേ​ക്ക്​ അ​ക്​​ബ​ർ വി​ളിപ്പിക്കുകയായിരുന്നുവെന്നാണ് മാധ്യമപ്രവർത്തക വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ​അ​ക്​​ബ​റി​നെ​തി​രെ സ​മാ​ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മറ്റ്​ വനിത മാ​ധ്യ​മ പ്ര​വ​ർ​ത്ത​കരും രം​ഗ​ത്തു​വ​ന്നു. 

പ്രേ​ര​ണ സി​ങ്​​ ബി​ന്ദ്ര, ഹ​രീ​ന്ദ​ർ ബ​വേ​ജ, ഷു​മ റാ​ഹ, സു​ജാ​ത ആ​ന​ന്ദ​ൻ, തേ​ജ​സ്വി ഉ​ഡു​പ എ​ന്നി​വ​രാണ്​ സ​മാ​ന പ​രാ​തി​ക​ളു​മാ​യി അ​ക്​​ബ​റി​നെ​തി​രെ രം​ഗ​ത്തെ​ത്തിയത്​. ‘ദ ​ടെ​ലി​ഗ്രാ​ഫ്​’ സ്​​ഥാ​പ​ക പ​ത്രാ​ധി​പ​രും ‘ഏ​ഷ്യ​ൻ ഏ​ജ്​’ സ്​​ഥാ​പ​ക​നു​മാ​ണ്​ എം.​ജെ. അ​ക്​​ബ​ർ. ലൈം​ഗികാരോപണ വിധേയനായ അക്ബറെ മന്്തരിസഭയിൽ നിന്ന് പുറത്താക്കണമെന്ന് കോൺ​ഗ്രസ് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com