നാവുളുക്കുന്ന വാക്കുമായി വീണ്ടും ശശി തരൂര്‍;  ഇക്കുറി, 'ഫ്‌ളോക്‌സിനോസിഹിലിപിലിഫിക്കേഷന്‍' 

പ്രധാനമന്ത്രിയെ ട്രോളിയതാണോ എന്നാണ് വാക്ക് കേട്ടതും ചില ട്വിറ്ററേനിയന്‍സ് ചോദിച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രി 'വിലയില്ലാത്തവനാണ്' എന്ന് പറയാതെ പറഞ്ഞുവെന്ന് വ്യാഖ്യാനിക്കുന്നവരും കുറവല്ല.
നാവുളുക്കുന്ന വാക്കുമായി വീണ്ടും ശശി തരൂര്‍;  ഇക്കുറി, 'ഫ്‌ളോക്‌സിനോസിഹിലിപിലിഫിക്കേഷന്‍' 

ഇംഗ്ലീഷ്പദങ്ങള്‍ അമ്മാനമാടുന്നതില്‍ മുന്‍കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശിതരൂരിനെ പരാജയപ്പെടുത്താന്‍ ആരും ഭൂമി മലയാളത്തിലെന്നല്ല, രാജ്യത്ത് തന്നെയുണ്ടോയെന്ന് സംശയമാണ്. പുതിയ പുസ്തകം പുറത്തിറക്കുന്നത് പ്രഖ്യാപിച്ച  ട്വീറ്റിലാണ് നാവുളുക്കി പോകുന്ന വാക്ക് തരൂര്‍ അവതരിപ്പിച്ചത്. floccinaucinihilipilification (ഫ്‌ളോക്‌സിനോസിഹിലിപിലിഫിക്കേഷന്‍). എന്തിനെയെങ്കിലും വിലയില്ലാത്തതായി കണക്കാക്കുന്ന പ്രവര്‍ത്തിയെയോ, ശീലത്തെയോ കുറിക്കുന്നതാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന 'ഫ്‌ളോക്‌സിനോസിഹിലിപിലിഫിക്കേഷന്‍' കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

'ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍' എന്ന എന്റെ പുതിയ പുസ്തകം 400 പേജ് നീണ്ട 'വൃഥാവ്യയ'ത്തിനും അപ്പുറമാണ്. എന്തുകൊണ്ടാണ് എന്നറിയാന്‍ ഇപ്പോള്‍ തന്നെ പ്രീ-ഓര്‍ഡര്‍ ചെയ്യൂ' എന്നാണ് ട്വീറ്റ്‌

പ്രധാനമന്ത്രിയെ ട്രോളിയതാണോ എന്നാണ് വാക്ക് കേട്ടതും ചില ട്വിറ്ററേനിയന്‍സ് ചോദിച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രി 'വിലയില്ലാത്തവനാണ്' എന്ന് പറയാതെ പറഞ്ഞുവെന്ന് വ്യാഖ്യാനിക്കുന്നവരും കുറവല്ല. സത്യത്തില്‍ പ്രധാനമന്ത്രിക്ക് വിലയുണ്ടോ എന്നും മറ്റു ചിലര്‍ ചോദിക്കുന്നു.  ട്രെന്‍ഡിംഗില്‍ കുതിക്കുകയാണ് തരൂരിന്റെ ഡിക്ഷണറിയിലെ വാക്ക്.

ബുക്കിന്റെ മാര്‍ക്കറ്റിംഗ് തന്ത്രം കൊള്ളാമെന്നാണ് ട്വിറ്ററേറിനയന്‍സിന്റെ  ചില കമന്റുകള്‍. ഇന്നേ ദിവസം ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ വാക്കെന്ന ബഹുമതിയും പതിവുപോലെ ഫ്‌ളോക്‌സിനോസിഹിലിപിലിഫിക്കേഷന്‍ സ്വന്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com