ബാങ്ക് ഉദ്യോഗസ്ഥ കാറിനുള്ളില്‍ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം നടത്തിയത് ഹെല്‍മെറ്റ് ധരിച്ചെത്തിയ ബൈക്കുകാരന്‍ 

യുവതിയുടെ കാര്‍ ഡ്രൈവര്‍ ഉടന്‍തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പോകുംവഴി മരണം സംഭവിച്ചിരുന്നു
ബാങ്ക് ഉദ്യോഗസ്ഥ കാറിനുള്ളില്‍ വെടിയേറ്റു കൊല്ലപ്പെട്ട നിലയില്‍; കൊലപാതകം നടത്തിയത് ഹെല്‍മെറ്റ് ധരിച്ചെത്തിയ ബൈക്കുകാരന്‍ 

രംഗിയ (അസം): ബാങ്ക് ഉദ്യോഗസ്ഥയായ സ്ത്രീയെ കാറിനുള്ളില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാംറുപ് ജില്ലയിലാണ് സംഭവം. ജുനു ശര്‍മ്മ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ ആളാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

വേഗത കുറച്ച് നീങ്ങിയ കാറിനടുത്തേക്കെത്തിയ ബൈക്കുകാരന്‍ കാറിന്റെ ഗ്ലാസ് താത്തിയശേഷം വളരെ അടുത്തുനിന്ന് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ കാര്‍ ഡ്രൈവര്‍ ഉടന്‍തന്നെ അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പോകുംവഴി മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com