'മോദി തരാമെന്ന് പറഞ്ഞ ആ 15 ലക്ഷത്തിന്റെ കഥ ഇതാണ് ' ; തുറന്ന് പറഞ്ഞ് നിതിന്‍ ഗഡ്കരി 

തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് കരുതിയില്ല, അതുകൊണ്ടാണ് പൊളളയായ വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ ആയുധമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍
'മോദി തരാമെന്ന് പറഞ്ഞ ആ 15 ലക്ഷത്തിന്റെ കഥ ഇതാണ് ' ; തുറന്ന് പറഞ്ഞ് നിതിന്‍ ഗഡ്കരി 

മുംബൈ:  തങ്ങള്‍ അധികാരത്തില്‍ വരുമെന്ന് കരുതിയില്ല, അതുകൊണ്ടാണ് പൊളളയായ വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ ആയുധമാക്കാന്‍ ഒരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. ഒരു ടെലിവിഷന്‍ ഷോയില്‍ നിതിന്‍ ഗഡ്കരി പറഞ്ഞ വാക്കുകള്‍ കേന്ദ്രസര്‍ക്കാരിനെയും ബിജെപി നേതൃത്വത്തെയും അമ്പരിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുളള കേന്ദ്രനേതാക്കളെ പ്രതിരോധത്തിലാക്കിയ നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍.

'ഞങ്ങള്‍ അധികാരത്തില്‍ വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടാണ് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അധികാരത്തില്‍ എത്തി. ജനം ഞങ്ങള്‍ മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ വെറുതെ ചിരിച്ച് തളളി നടന്നുനീങ്ങുകയാണ് ഞങ്ങള്‍ ചെയ്യുന്നത്' - ഇതാണ് ഗഡ്കരിയുടെ വാക്കുകള്‍.

യുക്തിക്ക് നിരക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കിയാണ് തങ്ങള്‍ അധികാരത്തിലെത്തിയതെന്നും ഗഡ്കരി തുറന്നുപറഞ്ഞു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാണ് കോണ്‍ഗ്രസ് മറുപടി നല്‍കിയത്.  ബിജെപി മുന്നോട്ടുവെയ്ക്കുന്നത് വ്യാജ വാഗ്ദാനങ്ങളാണ് എന്ന് തെളിയിക്കുന്നതാണ് ഗഡ്കരിയുടെ വാക്കുകള്‍ എന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വിദേശത്തുളള കളളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് ബിജെപി വാഗ്ദാനം നല്‍കിയിരുന്നു. 15 ലക്ഷം ഒരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന മോഹനവാഗ്ദാനം നല്‍കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലേറി കാലാവധി തീര്‍ക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കേ , ഈ വി്ഷയം ഉയര്‍ത്തി പ്രതിപക്ഷം ഒന്നടങ്കം ബിജെപിയെ ആക്രമിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയുളള കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. 

താങ്കള്‍ പറഞ്ഞതാണ് ശരി, ജനങ്ങള്‍ ചിന്തിക്കുന്നതും ഈ നിലയിലാണെന്നും ഗഡ്കരിയെ ഉദേശിച്ച് രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com