റഫാൽ കരാറിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ ; മോദി സർക്കാരിന് നിർണായകം 

ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ്, ജസ്റ്റിസുമാരായ കെ എം ജോസഫ്, എസ് കെ കൗൾ എന്നിരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരി​ഗണിക്കുക
റഫാൽ കരാറിനെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ ; മോദി സർക്കാരിന് നിർണായകം 

ന്യൂ​ഡ​ൽ​ഹി: ഫ്രാൻസിൽ നിന്നും 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ്, ജസ്റ്റിസുമാരായ കെ എം ജോസഫ്, എസ് കെ കൗൾ എന്നിരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരി​ഗണിക്കുക.  ഫ്രാ​ൻ​സു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. വി​നീ​ത് ഡാ​ണ്ടയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.   

യു.​പി.​എ സ​ർ​ക്കാ​റിന്റെ​യും എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​ന്റെ​യും കാ​ല​ത്തെ ക​രാ​റു​ക​ളും ആ ​ക​രാ​റു​ക​ളി​ലെ വി​ല​യു​ടെ താ​ര​ത​മ്യ​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഹർജിയിൽ അ​ഡ്വ. വി​നീ​ത് ഡാ​ണ്ട ആ​വ​ശ്യ​പ്പെ​ട്ടു. ഫ്രാ​ൻ​സി​ലെ ദ​സോ ഏ​വി​യേ​ഷ​ൻ റി​ല​യ​ൻ​സു​മാ​യു​ണ്ടാ​ക്കി​യ  ക​രാ​റി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഹർ​ജി​യി​ൽ ആ​വ​​ശ്യ​പ്പെ​ട്ടിട്ടുണ്ട്. 

റ​ഫാ​ൽ ഇ​ട​പാ​ടി​ൽ ക്ര​മ​ക്കേ​ടു​ള്ള​തി​നാ​ൽ ക​രാ​ർ​ത​ന്നെ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഡ്വ. മ​നോ​ഹർ ​ലാ​ൽ ശ​ർ​മ നേ​രത്തെ ന​ൽ​കി​യ ഹർ​ജി​യും സു​പ്രീം​കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കും. ര​ണ്ടു സ​ർ​ക്കാ​റു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പാ​ർ​ല​മന്റിന്റെ അം​ഗീ​കാ​രം വേ​ണ​മെ​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 253ാം അ​നു​ച്ഛേ​ദം റ​ഫാ​ൽ ക​രാ​റി​ൽ ലം​ഘി​ച്ചു​വെ​ന്ന് ശ​ർ​മ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. റ​ഫാ​ൽ ക​രാ​ർ അ​ഴി​മ​തി​യു​ടെ അ​ന​ന്ത​ര​ഫ​ല​മാ​യു​ണ്ടാ​യ​താ​ണെ​ന്നും അ​തി​നാ​ൽ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. 

റ​ഫാ​ൽ ഇ​ട​പാ​ടി​നെ​തി​രെ കോൺ​ഗ്രസ് നേതാവ് ത​ഹ്​​സീ​ൻ പൂ​ന​വാ​ല ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ സ​മ​ർ​പ്പി​ച്ച മ​റ്റൊ​രു ഹ​ര​ജി​യും സു​പ്രീം​കോ​ട​തി​യി​ലു​ണ്ട്. റഫാൽ ഇടപാടിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണ ഏജൻസി അന്വേഷണം നടത്താൻ ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com