ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചു; 13വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പുചവണ ചൂടാക്കിവച്ച യുവതിക്കെതിരെ കേസ് 

ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച 13വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പുചവണ ചൂടാക്കിവച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തു
ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചു; 13വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പുചവണ ചൂടാക്കിവച്ച യുവതിക്കെതിരെ കേസ് 

ഗ്രേറ്റര്‍ നൊയിഡ: ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച 13വയസ്സുകാരന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പുചവണ ചൂടാക്കിവച്ച സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തു. സംഭവത്തെതുടര്‍ന്ന് യുവതി ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

യുവതിയുടെയും ആണ്‍കുട്ടിയുടെയും വീടുകള്‍ അടുത്തടുത്താണെന്നും വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ സ്ത്രീ തന്റെ മകനെ അവിടേക്ക് വിളിച്ച് കയറ്റുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. മുപ്പതിനോടടുത്ത് പ്രായമുള്ള സ്ത്രീ അവിവാഹിതയാണെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com