സി പി എം മുഖപത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയതിന് സ്റ്റേ; 'ഡെയിലി ദേശർ കഥ' നാളെ മുതൽ വീണ്ടും

റജിസ്ട്രേഷൻ റദ്ദാക്കിയതു സ്റ്റേ ചെയ്ത പശ്ചാതലത്തിൽ നാളെ മുതൽ പത്രം വീണ്ടും അച്ചടിക്കുമെന്ന് പത്രാധിപർ അറിയിച്ചു
സി പി എം മുഖപത്രത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയതിന് സ്റ്റേ; 'ഡെയിലി ദേശർ കഥ' നാളെ മുതൽ വീണ്ടും

അഗർത്തല: സിപിഎം മുഖപത്രമായ ‘ഡെയിലി ദേശർ കഥ’യുടെ രജിസ്ട്രേഷൻ റദ്ദാക്കികൊണ്ടുള്ള വിധി ത്രിപുര ഹൈക്കോടതി സ്റ്റേ ചെയ്തു. പശ്ചിമ ത്രിപുര ജില്ലാ മജിസ്‌ട്രേട്ടിന്റെ വിധിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണു റജിസ്ട്രാർ ഓഫ് ന്യൂസ്പേപ്പേഴ്സ് ഇൻ ഇന്ത്യ (ആർഎൻഐ)  പത്രത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്ന വിവരം കത്തു മുഖേന അറിയിച്ചത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല നടപടിയുണ്ടായത്. 

പ്രസ് ആൻഡ് റജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ട് ലംഘിച്ചെന്നാരോപിച്ച് ഓഗസ്റ്റിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ മാസം ഒന്നിനാണ് പത്രത്തിന്റെ അച്ചടി തടഞ്ഞത്. റജിസ്ട്രേഷൻ റദ്ദാക്കിയതു സ്റ്റേ ചെയ്ത പശ്ചാതലത്തിൽ നാളെ മുതൽ പത്രം വീണ്ടും അച്ചടിക്കുമെന്ന് പത്രാധിപർ അറിയിച്ചു. പത്രത്തിനെതിരായ നടപടി ബിജെപി–ഐപിഎഫ്ടി സർക്കാരിന്റെ സമ്മർദത്തെ തുടർന്നാണെന്നു സിപിഎം നേരത്തെ ആരോപിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com