പേടിക്കേണ്ട, ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടില്ല

ലോകമമ്പാടും അടുത്ത 48മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാമെന്ന വാര്‍ത്തയില്‍ ഇന്ത്യക്കാര്‍ക്ക് പരിഭ്രാന്തി വേണ്ടെന്ന് ദേശീയ സൈബര്‍ സുരക്ഷാ കോര്‍ഡിനേറ്റര്‍
പേടിക്കേണ്ട, ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടില്ല

ന്യൂഡല്‍ഹി: ലോകമമ്പാടും അടുത്ത 48മണിക്കൂറിനുള്ളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാമെന്ന വാര്‍ത്തയില്‍ ഇന്ത്യക്കാര്‍ക്ക് പരിഭ്രാന്തി വേണ്ടെന്ന് ദേശീയ സൈബര്‍ സുരക്ഷാ കോര്‍ഡിനേറ്റര്‍ ഗുല്‍ഷന്‍ രാജ് വ്യക്തമാക്കി. അടിയന്തര സാഹചര്യത്തെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. വാര്‍ത്തകളില്‍ പറയുന്നതുപോലെ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം തടസ്സപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. 

നെറ്റ് വര്‍ക്ക് പ്രശ്‌നത്തെ തുടര്‍ന്ന് ലോകവ്യാപകമായി അടുത്ത 48 മണിക്കൂറില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ് എന്നായിരുന്നു വാര്‍ത്ത. അറ്റകുറ്റപ്പണിക്കായി പ്രധാന ഡൊമൈന്‍ സെര്‍വറുകളെല്ലാം പ്രവര്‍ത്തന രഹിതമാക്കുന്നതോടെയാണിത്. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡഡ് നെയിംസ് ആന്റ് നമ്പേഴ്‌സിനെ (ഐസിഎഎന്‍എന്‍) ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഓര്‍ഗനൈസേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അറ്റകുറ്റപ്പണിക്കായി ക്രിപ്‌റ്റോഗ്രഫിക് കീ മാറ്റും. ഇതുവഴി ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വര്‍ധിച്ചു വരുന്ന സൈബര്‍ ആക്രമണം കണക്കിലെടുത്ത് ഇതിനെ നേരിടുന്നതിന് സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് മെയിന്റനന്‍സ് നടത്തുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com