സിബിഎസ്ഇ പത്താംക്ലാസ്: ജയിക്കാന്‍ 33 ശതമാനം മാര്‍ക്ക് മതി, ഇന്റേണലിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാര്‍ക്ക് ഇനി വേണ്ട

അടുത്തവര്‍ഷം മുതല്‍ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മുതല്‍ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. ഇക്കൊല്ലം പത്താംക്ലാസ് പരീക്ഷയ്ക്ക് ഈ ഇളവുനല്‍കിയിരുന്നു. വരും വര്‍ഷം മുതല്‍ ഇത് തുടരാനാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ. ചെയര്‍മാന്‍ അനിത കര്‍വാള്‍ അറിയിച്ചു.

ഇന്റേണല്‍ അസസ്‌മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാര്‍ക്ക് വേണമെന്ന വ്യവസ്ഥയും നീക്കി. ഓരോ വിഷയത്തിലും ഇന്റേണല്‍ അസസ്‌മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കുംകൂടി 33 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ വിജയിയായി പ്രഖ്യാപിക്കും.2019ല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരിമാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com