കാഴ്ചയില്ലാത്തത് തടസ്സമായില്ല, മോദിയുടെ വരികളില്‍ അവര്‍ നൃത്തം ചെയ്തു; ഹൃദയത്തില്‍ തൊട്ടെന്ന് പ്രധാനമന്ത്രി ( വീഡിയോ )

നവരാത്രിയോട് അനുബന്ധിച്ചായിരുന്നു നൃത്തപരിപാടി അരങ്ങേറിയത്
കാഴ്ചയില്ലാത്തത് തടസ്സമായില്ല, മോദിയുടെ വരികളില്‍ അവര്‍ നൃത്തം ചെയ്തു; ഹൃദയത്തില്‍ തൊട്ടെന്ന് പ്രധാനമന്ത്രി ( വീഡിയോ )

അഹമ്മദാബാദ്: കാഴ്ചപരിമിതി അവര്‍ക്ക് എല്ലാം മറന്ന് നൃത്തം വെയ്ക്കുന്നതിന് തടസ്സമായതേയില്ല. ഗാനം രചിച്ചതാകട്ടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. നവരാത്രിയോട് അനുബന്ധിച്ചായിരുന്നു നൃത്തപരിപാടി അരങ്ങേറിയത്. മോദിയുടെ രചനയില്‍ ഗുജറാത്തിലെ ഗര്‍ഭ എന്ന നൃത്തരൂപം പെണ്‍കുട്ടികള്‍ അവതരിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. 

നൃത്തത്തിന്റെ വീഡിയോ  വാര്‍ത്താ ഓജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തതിന് പിന്നാലെ അഭിനന്ദന സന്ദേശവുമായി പ്രധാനമന്ത്രിയുടെ ട്വീറ്റുമെത്തി. കുട്ടികളുടെ നൃത്തം തന്റെ ഹൃദയത്തില്‍ തൊട്ടെന്നാണ് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം, കുട്ടികളുടെ നൃത്തവും പ്രധാനമന്ത്രി ഷെയര്‍ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com