ഇനിമുതല്‍ മദ്യം വീട്ടിലെത്തും; ഹോം ഡെലിവറി പദ്ധതിയുമായി സര്‍ക്കാര്‍

മദ്യപിച്ച് വാഹനനോടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്
ഇനിമുതല്‍ മദ്യം വീട്ടിലെത്തും; ഹോം ഡെലിവറി പദ്ധതിയുമായി സര്‍ക്കാര്‍

മുംബൈ: ഇന്ത്യയില്‍ ആദ്യമായി മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മദ്യപിച്ച് വാഹനനോടിച്ച് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. 

മദ്യ വ്യവസായത്തിന് വന്‍ മാറ്റങ്ങള്‍ വരുത്തുന്നതാകും പുതിയ പദ്ധതിയെന്ന് മഹാരാഷ്ട്ര എക്‌സൈസ് മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. രാജ്യത്തെ ഇകൊമേഴ്‌സ് കമ്പനികള്‍ പലവ്യഞ്ജനങ്ങളും പച്ചക്കറിയും വീടുകളിലെത്തിക്കുന്നതിന് സമാനമായാവും മദ്യവും എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. 

മദ്യം ഓര്‍ഡര്‍ ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായവരാണെന്ന് ഉറപ്പിക്കാന്‍ ഉപഭോക്താക്കള്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വില്‍പ്പനക്കാരന് നല്‍കേണ്ടി വന്നേക്കും. വ്യാജമദ്യം വില്‍ക്കാതിരിക്കാനും മദ്യം കടത്തിക്കൊണ്ടുപോകാതിരിക്കാനും മദ്യക്കുപ്പികളില്‍ ജിയോ ടാഗിങ് ഏര്‍പ്പെടുത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com