ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച പതിനേഴുകാരിയെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റില്‍ 

യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും പീഡനം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച പതിനേഴുകാരിയെ പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിഞ്ഞു; യുവാവ് അറസ്റ്റില്‍ 

ഹൈദ്രാബാദ്: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പതിനേഴു വയസ്സുകാരിയെ യുവാവ് പൊട്ടകിണറ്റിലേക്ക് വലിച്ചെറിഞ്ഞു. പരിക്കുകളോടെ പെണ്‍കുട്ടി കിണറ്റില്‍ നിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് രാഗേഷ്(25) എന്ന യുവാവ് കുട്ടിയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചത്. 

പെണ്‍കുട്ടി വിസമ്മതിച്ചപ്പോള്‍ വീടിനകത്തുനിന്ന് കുട്ടിയെ ഇഴച്ചുനീക്കി പുറത്തികൊണ്ടുവരികയും സമീപമുള്ള പൊട്ടകിണറ്റിലേക്ക് വലിച്ചെറിയുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടികൂടിയ അയല്‍വാസി ഉടന്‍ കിണറ്റിലേക്ക് എടുത്തുചാടി പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. 

പൊലീസ് എത്തുന്നതിന് മുമ്പ് കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് ബലമായി പിടിച്ചുവയ്ക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ പെണ്‍കുട്ടിക്ക് പരിക്കുകള്‍ ഉണ്ടെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു. യുവാവിനെ അറസ്റ്റ് ചെയ്‌തെന്നും പീഡനം, കൊലപാതക ശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com