ഡോക്ടറെയും നഴ്‌സിനെയും കയ്യേറ്റം ചെയ്തു, അപമര്യാദയായി പെരുമാറി; കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് 

ജോലിചെയ്യുന്നതിന് തടസ്സം സൃഷ്ടിച്ചെന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്നും ആരോപിച്ചാണ് കേസ്
ഡോക്ടറെയും നഴ്‌സിനെയും കയ്യേറ്റം ചെയ്തു, അപമര്യാദയായി പെരുമാറി; കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് 

പട്‌ന: ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. ജോലിചെയ്യുന്നതിന് തടസ്സം സൃഷ്ടിച്ചെന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്‌തെന്നും ആരോപിച്ചാണ് കേസ്. പാട്‌ന എയിംസ് ആശുപത്രിയിലാണ് സംഭവം.

ചികിത്സയില്‍ കഴിയുന്ന എ.ഐ.എസ്.എഫ് നേതാവ് സുശീല്‍ കുമാറിനെ കാണാനെത്തിയ കനയ്യകുമാറും സഹപ്രവര്‍ത്തകരും ആശുപത്രിയില്‍ തങ്ങുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെയും നഴ്‌സിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ജീവനക്കാരുടെ മൊഴി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്നാണ് മൊഴി. 

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രിയും വിഷയത്തില്‍ ഇടപെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് കടക്കുമെന്ന ഡോക്ടര്‍മാരുടെ സംഘടനയുടെ നിലപാടിനെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com