വിമാനത്തില്‍ നിന്ന് എയര്‍ഹോസ്റ്റസ് തെറിച്ചു വീണു; ഗുരുതര പരുക്ക്

വിമാനത്തിന്റെ ഡോര്‍ അടയ്ക്കുന്നതിനിടെയാണ് 53 കാരിയായ എയര്‍ ഹോസ്റ്റസ് വീണത്
വിമാനത്തില്‍ നിന്ന് എയര്‍ഹോസ്റ്റസ് തെറിച്ചു വീണു; ഗുരുതര പരുക്ക്

മുംബൈ; വിമാനത്തില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരുക്ക്. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങി നിന്ന് എയര്‍ഇന്ത്യ വിമാനം എഐ 864 നിന്നാണ് എയര്‍ഹോസ്റ്റസ് വീണത്. ഗുരുതരമായി പരുക്കേറ്റ ഇവരെ നവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 

മുംബൈ ചിത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. വിമാനത്തിന്റെ ഡോര്‍ അടയ്ക്കുന്നതിനിടെയാണ് 53 കാരിയായ എയര്‍ ഹോസ്റ്റസ് വീണത്. സംഭവത്തെക്കുറിച്ച് എയര്‍ഇന്ത്യ പ്രതികരിച്ചിട്ടില്ല
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com