കന്യകയാണോ എന്ന് പരിശോധിക്കാന്‍ അനുവദിച്ചില്ല; യുവതിക്ക് വിലക്കുമായി ഗ്രാമം

 കഞ്ജര്‍ബത് സമുദായാംഗമായ യുവതി കന്യാകാത്വ പരിശോധനയെ എതിര്‍ത്തിരുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന യുവാവും പെണ്‍കുട്ടിയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു
കന്യകയാണോ എന്ന് പരിശോധിക്കാന്‍ അനുവദിച്ചില്ല; യുവതിക്ക് വിലക്കുമായി ഗ്രാമം

പൂനെ:  കന്യകാത്വ പരിശോധനയ്ക്ക് വിസമ്മതിച്ച യുവതിക്ക് വിലക്കുമായി ഗ്രാമീണര്‍. പൂനെയിലാണ് സംഭവം. പിംപ്രി പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയതോടെയാണ് വിലക്ക് വാര്‍ത്തയായത്. മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതിയുടെ സഹായത്തോടെയാണ് ഗ്രാമസമിതിക്കെതിരെ യുവതി പരാതി നല്‍കിയത്.

 കഞ്ജര്‍ബത് സമുദായാംഗമായ യുവതി കന്യാകാത്വ പരിശോധനയെ എതിര്‍ത്തിരുന്നു. വിവാഹം കഴിക്കാന്‍ പോകുന്ന യുവാവും പെണ്‍കുട്ടിയുടെ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് മറികടന്നാണ് ഗ്രാമസമിതി യുവതിക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. വിവാഹത്തിന് മുന്‍പ് കന്യകാത്വം പരിശോധിക്കണമെന്നത് പരമ്പരാഗതമായ ആചാരമാണെന്നും അത് തെറ്റിച്ചതിനാണ് വിലക്കെന്നുമാണ് ഗ്രാമസമിതിയുടെ വാദം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സമുദായത്തിലെ ആഘോഷമായ ദന്‍ദിയ പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരിക്കവേയാണ് പാട്ടുനിര്‍ത്തുകയും നൃത്തം ചെയ്തിരുന്ന പെണ്‍കുട്ടിയോട് വീട്ടിലേക്ക് മടങ്ങാനും ഗ്രാമീണര്‍ ആവശ്യപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com