നീതി തേടി രാഷ്ട്രപതി ഭവനില്‍, എം ജെ അക്ബറിനെതിരെ രാംനാഥ് കോവിന്ദിന് പരാതി, മന്ത്രിയെ പുറത്താക്കണമെന്ന് മോദിക്ക് നിവേദനം

അക്ബറെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വനിതാ മാധ്യമപ്രവര്‍ത്തകര്‍ നിവേദനം നല്‍കി
നീതി തേടി രാഷ്ട്രപതി ഭവനില്‍, എം ജെ അക്ബറിനെതിരെ രാംനാഥ് കോവിന്ദിന് പരാതി, മന്ത്രിയെ പുറത്താക്കണമെന്ന് മോദിക്ക് നിവേദനം

ന്യൂഡല്‍ഹി : ലൈംഗികാരോപണ വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരെ നീതി തേടി വനിതാ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രപതി ഭവനില്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മാധ്യമപ്രവര്‍ത്തകര്‍ പരാതി നല്‍കി. ആരോപണ വിധേയനായ അക്ബറെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വനിതാ മാധ്യമപ്രവര്‍ത്തകര്‍ നിവേദനം നല്‍കിയിട്ടുണ്ട്. ആരോപണം ഉന്നയിച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മാനനഷ്ട കേസ് നല്‍കിയ നടപടി പിന്‍വലിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

മീ ടൂ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ കേന്ദ്രമന്ത്രി എംജെ അക്ബര്‍ക്കെതിരെ നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. വിദേശ വനിതയടക്കം ഒരു ഡസനിലധികം സ്ത്രീകള്‍ മീ ടൂ കാമ്പയ്നിലൂടെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തക പ്രിയാ രമണിയായിരുന്നു അക്ബറിനെതിരെ ആദ്യം രംഗത്തെത്തിയത്. 

ഒരാഴ്ച നീണ്ട വിദേശ പര്യടനത്തിന് ശേഷം ഞായറാഴ്ച്ച തിരിച്ചെത്തിയ എംജെ അക്ബര്‍ തനിക്കെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമണിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് അക്ബറിനോട് വിശദീകരണം തേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com