'മീ ടൂ' വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡി: പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് വനിതാകമ്മിഷന്റെ നടപടി

മീ ടൂ വിവാദ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്ന സാഹചര്യത്തിലാണിത്.  
'മീ ടൂ' വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡി: പരാതികള്‍ കൂടുന്ന സാഹചര്യത്തിലാണ് വനിതാകമ്മിഷന്റെ നടപടി


ഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാത്രിക്രമങ്ങള്‍ തുറന്നു പറയുന്ന കാംപെയ്‌നാണ് 'മി ടൂ'. ഇപ്പോള്‍ കേരളത്തിലുള്‍പ്പെടെ നിരവധി സ്ത്രീകള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ 'മീ ടൂ' വെളിപ്പെടുത്തലുകള്‍ സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡി ഒരുക്കിയിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്‍. 

പരാതികള്‍  ncw.metoo@gmail.com എന്ന മെയില്‍ ഐഡിയില്‍ അയക്കാനാണ് നിര്‍ദ്ദേശം. മീ ടൂ വിവാദ വെളിപ്പെടുത്തലുകളുമായി കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്ന സാഹചര്യത്തിലാണിത്.  

മീ ടൂ വെളിപ്പെടുത്തലുകളില്‍ നേരത്തെ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാര്‍ക്കായിരിക്കും അന്വേഷണചുമതല. സമിതി നിയമവശം പരിശോധിക്കുകയും ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായവും തേടുകയും ചെയ്യാനാണ് ശിശുക്ഷേമമന്ത്രാലയത്തിന്റെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com