'അശുദ്ധിയല്ല പ്രശ്‌നം, അമ്പലത്തില്‍ കാന്തികവലയം സ്ത്രീകളുടെ ഗര്‍ഭധാരണത്തെ ബാധിക്കും'; 'ശാസ്ത്രം' പറഞ്ഞ് മറുകണ്ടം ചാടി സുബ്രഹ്മണ്യന്‍ സ്വാമി

'അശുദ്ധയാണ് എന്നതുകൊണ്ടല്ല ആര്‍ത്തവ സമയത്ത് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്ന് പറയുന്നത്'
'അശുദ്ധിയല്ല പ്രശ്‌നം, അമ്പലത്തില്‍ കാന്തികവലയം സ്ത്രീകളുടെ ഗര്‍ഭധാരണത്തെ ബാധിക്കും'; 'ശാസ്ത്രം' പറഞ്ഞ് മറുകണ്ടം ചാടി സുബ്രഹ്മണ്യന്‍ സ്വാമി

ബരിമല സ്ത്രീ പ്രവേശനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിനെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കേരളത്തിലെ ബിജെപി. എന്നാല്‍ വിധിയെ സ്വാഗതം ചെയ്യുകയാണ് കേന്ദ്രനേതൃത്വം. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയുന്നതിന് എതിര്‍ത്തുകൊണ്ട് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ നിലപാടില്‍ നിന്ന് മറുകണ്ടം ചാടിയിരിക്കുകയാണ് നേതാവ്. അശുദ്ധി കാരണമല്ല അമ്പലങ്ങളില്‍ നിന്നുണ്ടാകുന്ന എതിര്‍ ഗുരുത്വാകര്‍ഷണം സ്ത്രീകളുടെ ഗര്‍ഭധാരണത്തെ ബാധിക്കും എന്നതുകൊണ്ടാണ് സ്ത്രീ പ്രവേശനത്തെ തടയുന്നത് എന്നാണ് സുബ്രഹ്മണ്യ സ്വാമി പറയുന്നത്. 

അശുദ്ധയാണ് എന്നതുകൊണ്ടല്ല ആര്‍ത്തവ സമയത്ത് ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കരുത് എന്ന് പറയുന്നത്. ക്ഷേത്രങ്ങളില്‍ നിന്നുണ്ടാകുന്ന കാന്തികവലയം സ്ത്രീകളുടെ ഗര്‍ഭധാരണത്തെ ബാധിക്കും എന്നതിനാലാല്‍ സ്ത്രീകളെ സംരക്ഷിക്കാനാണ് അമ്പലങ്ങളില്‍ പ്രവേശിക്കരുത് എന്ന് പറയുന്നത്. ഇത് വ്യക്തമാക്കിയാല്‍ ശബരിമലയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സ്ത്രീകള്‍ തന്നെ പിന്നോട്ടുപോകും' സുബ്രഹ്മണ്യന്‍ സ്വാമി കുറിച്ചു. 

കഴിഞ്ഞ ദിവസം സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിന്റെ നിലപാടിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്. ഇത് ബിജെപിയില്‍ നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതില്‍ അദ്ദേഹം പുതിയ കാരണം കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com