കന്യകാത്വ പരിശോധനയ്ക്ക് വിസമ്മതിച്ച യുവതിയെ ഗര്‍ബ നൃത്തത്തില്‍ നിന്ന് വിലക്കി; എട്ടുപേര്‍ അറസ്റ്റില്‍ 

വിവാഹദിനത്തില്‍ കന്യകാത്വ പരിശേധന നടത്താന്‍ വിസ്സമ്മതിച്ചുകൊണ്ടുള്ള യുവതിയുടെയും ഭര്‍ത്താവ് വിവേകിന്റെയും നിലപാടാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത്
കന്യകാത്വ പരിശോധനയ്ക്ക് വിസമ്മതിച്ച യുവതിയെ ഗര്‍ബ നൃത്തത്തില്‍ നിന്ന് വിലക്കി; എട്ടുപേര്‍ അറസ്റ്റില്‍ 

പൂനെ: കന്യകാത്വ പരിശോധനയ്ക്ക് വിധേയയാകാന്‍ വിസമ്മതിച്ച യുവതിയെ ഗര്‍ബ നൃത്തത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഐശ്വര്യ തമയ്ച്ചിക്കാര്‍ എന്ന യുവതിയെയാണ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയത്. ഐശ്വര്യ പ്രവേശിച്ചാല്‍ പരിപാടിക്ക് വന്നിട്ടുള്ള മറ്റുള്ള ആളുക്കള്‍ അവിടം വിട്ടുപോകും എന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. പൂനെയിലാണ് സംഭവം. പിംപ്രി പൊലീസ് സ്‌റ്റേഷനില്‍ യുവതി പരാതി നല്‍കിയതോടെയാണ് വിലക്ക് വാര്‍ത്തയായത്.

യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഭുപേന്ദ്ര തമയ്ച്ചിക്കാര്‍, അക്ഷയ് തമയ്ച്ചിക്കാര്‍, അക്ഷയ് മച്ച്‌റെ, വിശാല്‍ തമയ്ച്ചിക്കാര്‍, അഭയ് ഭട്ട്, ധീരജ് തമയ്ച്ചിക്കാര്‍, വികാസ് മാല്‍ക്കേ, ആകാശ് റാത്തോഡ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹദിനത്തില്‍ കന്യകാത്വ പരിശേധന നടത്താന്‍ വിസ്സമ്മതിച്ചുകൊണ്ടുള്ള യുവതിയുടെയും ഭര്‍ത്താവ് വിവേകിന്റെയും നിലപാടാണ് മറ്റുള്ളവരെ ചൊടിപ്പിച്ചത്. 

ഈ വര്‍ഷം മെയിലാണ് ഐശ്വര്യയും വിവേകും വിവാഹിതരായത്. പെണ്‍കുട്ടി കന്യകയാണോ എന്ന് പരിശോധിക്കുന്ന ആചാരത്തെ ഇരുവരും എതിര്‍ക്കുകയും ഇത് നടത്താന്‍ തങ്ങള്‍ തയ്യാറല്ലെന്ന് അറിയിക്കുകയുമായിരുന്നു. ഇരുവരുടെയും പ്രതിഷേധം അന്ന് വിജയിച്ചെങ്കിലും ആചാരങ്ങള്‍ പാലിക്കാതിരുന്ന ഇവരെ പരമ്പരാഗത നൃത്ത പരിപാടിക്ക് പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com