ദസറ ആഘോഷിച്ചവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി; 50 മരണം, നിരവധിപേര്‍ക്ക് പരിക്ക് (വീഡിയോ)

അമൃത്സറിലെ ജോധാ ഫടകില്‍ ദസറയാഘോഷത്തിനിടെ കുട്ടികളും സ്ത്രീകളുമടക്കം 50 പേര്‍ മരിച്ചു. റെയില്‍വേ ട്രാക്കിന് സമീപം രാവണന്റെ രൂപം കത്തിക്കുന്നത് കാണാനെത്തിയവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ പാഞ്ഞ് കയറിയത്
ദസറ ആഘോഷിച്ചവര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി; 50 മരണം, നിരവധിപേര്‍ക്ക് പരിക്ക് (വീഡിയോ)

അമൃത്സര്‍: അമൃത്സറിലെ ജോധാ ഫടകില്‍ ദസറയാഘോഷത്തിനിടെ കുട്ടികളും സ്ത്രീകളുമടക്കം 50 പേര്‍ മരിച്ചു. റെയില്‍വേ ട്രാക്കിന് സമീപം രാവണന്റെ രൂപം കത്തിക്കുന്നത് കാണാനെത്തിയവര്‍ക്കിടയിലേക്കാണ് ട്രെയിന്‍ പാഞ്ഞ് കയറിയത്. രാവണന്റെ കോലത്തില്‍ കൊടുത്ത തീ സമീപം സൂക്ഷിച്ചിരുന്ന വെടിമരുന്ന് സാമഗ്രികളിലേക്ക് പടര്‍ന്ന് പിടിച്ചതോടെ പ്രാണരക്ഷാര്‍ത്ഥം ട്രാക്കിലേക്ക് ഓടിക്കയറിയവരാണ് ട്രെയിനിടിച്ച് മരിച്ചത്.

നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.ജലന്ധറില്‍ നിന്ന് അമൃത്സറിലേക്ക് വരികയായിരുന്ന ട്രെയിനാണ് ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്..  റെയില്‍വേ ട്രാക്കിന് സമീപമാണ് രാവണന്റെ കോലം കത്തിച്ചത്.

നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസഖ്യ നൂറിലേക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടമുണ്ടാകുമ്പോള്‍ 500-700ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. 

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി സംഭവസ്ഥലത്തേക്ക് തിരിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വിറ്ററില്‍ വെളിപ്പെടുത്തി. മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

നവജ്യോത് സിദ്ദുവിന്റെ ഭാര്യ മുഖ്യാതിഥിയായി പങ്കെടുത്ത ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. മുഖ്യാതിഥിയെ സുരക്ഷിത സ്ഥാനത്തേക്കെത്തിക്കാന്‍ പൊലീസിന്റെ ശ്രദ്ധ തിരിഞ്ഞത് രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണമായെന്ന് ആരോപണമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com