മീനാക്ഷിക്ക് കണ്‍മണി പിറന്നു, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്!

തുടര്‍ച്ചയായി ഗര്‍ഭച്ഛിദ്രം സംഭവിച്ചതിനെ തുടര്‍ന്ന് മീനാക്ഷിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മീനാക്ഷിയുടെ അമ്മ തന്റെ ഗര്‍ഭപാത്രം മകള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്
മീനാക്ഷിക്ക് കണ്‍മണി പിറന്നു, അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന്!

പൂനെ: ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീക്ക് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞ് പിറന്നു. വഡോദര സ്വദേശിയായ മീനാക്ഷി വാലനാണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ പെണ്‍കുഞ്ഞ് ജനിച്ചത്. ഏഷ്യയിലും ഇന്ത്യയിലും ഇത്തരത്തില്‍ ജനിക്കുന്ന ആദ്യത്തെ കുഞ്ഞാണിത്. 

തുടര്‍ച്ചയായി ഗര്‍ഭച്ഛിദ്രം സംഭവിച്ചതിനെ തുടര്‍ന്ന് മീനാക്ഷിയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് മീനാക്ഷിയുടെ അമ്മ തന്റെ ഗര്‍ഭപാത്രം മകള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. അമ്മയും മകളും ഒരേ ഗര്‍ഭപാത്രത്തില്‍ നിന്നും ജനിച്ചുവെന്ന പ്രത്യേകത കൂടി ഇതോടെ മീനാക്ഷിക്കും മകള്‍ക്കും സ്വന്തം.പൂനെയിലെ ഗാലക്‌സി കെയര്‍ ആശുപത്രിയാണ് അപൂര്‍വ്വ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

മാറ്റിവച്ച ഗര്‍ഭപാത്രത്തില്‍ നിന്നും കുഞ്ഞിനെ പുറത്തെടുക്കാനായി ലോകത്ത് നടക്കുന്ന പന്ത്രാണ്ടാമത്തെ ശസ്ത്രക്രിയായിരുന്നു ഇത്. ഒന്‍പതെണ്ണം സ്വീഡനിലും രണ്ടെണ്ണം അമേരിക്കയിലുമാണ് ഇതിന് മുമ്പ് നടന്നിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com