ഹിമപാതത്തില്‍ കുടുങ്ങിയത് മൂന്നാഴ്ച, 10,000 കന്നുകാലികളെയും 150 ആട്ടിടന്‍മാരെയും രക്ഷിച്ചു

മൂന്നാഴ്ചയായി ഇവര്‍ ഹിമാലയത്തിലെ ബാരാ ഭംഗലില്‍ കുടുങ്ങിപ്പോയിരുന്നു. ചെമ്മരിയാടുകളും ആടുകളും പ്രത്യേകയിനം കുതിരകളുമടങ്ങുന്ന 19  കൂട്ടം മൃഗങ്ങള്‍ക്കൊപ്പം രണ്ട് മുതല്‍ ആറ് ആട്ടിടയന്‍മാര്‍വരെയുള്ള  ചെറു
ഹിമപാതത്തില്‍ കുടുങ്ങിയത് മൂന്നാഴ്ച, 10,000 കന്നുകാലികളെയും 150 ആട്ടിടന്‍മാരെയും രക്ഷിച്ചു

ധരംശാല: ഹിമാലയത്തിലുണ്ടായ മഞ്ഞ് വീഴ്ചയില്‍ കുടുങ്ങിപ്പോയ 10,000 കന്നുകാലികളെയും 150 ആട്ടിടയന്‍മാരെയും രക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. മൂന്നാഴ്ചയായി ഇവര്‍ ഹിമാലയത്തിലെ ബാരാ ഭംഗലില്‍ കുടുങ്ങിപ്പോയിരുന്നു. ചെമ്മരിയാടുകളും ആടുകളും പ്രത്യേകയിനം കുതിരകളുമടങ്ങുന്ന 19  കൂട്ടം മൃഗങ്ങള്‍ക്കൊപ്പം രണ്ട് മുതല്‍ ആറ് ആട്ടിടയന്‍മാര്‍വരെയുള്ള  ചെറു സംഘങ്ങളാണ് സഞ്ചരിച്ചിരുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാല് സംഘങ്ങളെ കൂടി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 

കുടുങ്ങിപ്പോയ 14 ചെറു സംഘങ്ങളെയും ഇന്നലെ വൈകുന്നേരത്തോടെയാണ് സുരക്ഷിത പാതയിലേക്ക് എത്തിച്ചത്. മറ്റുള്ളവരെ നാളെ ഉച്ചയോടെ രക്ഷിക്കാന്‍ കഴിയുമെന്നും ജില്ലാഭരണകൂടം വ്യക്തമാക്കി. 

പ്രദേശത്ത് കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാല്‍ ആട്ടിടന്‍മാര്‍ക്കുള്ള ഭക്ഷണം ഹെലികോപ്ടറുകള്‍ വഴി എത്തിക്കുന്നതിനായി ജില്ലാഭരണകൂടം നേരത്തേ സഹായാഭ്യര്‍ത്ഥന നടത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com