കത്വാ പ്രക്ഷോഭ നേതാവിനെതിരെ മീ ടൂ ; ' ബലാത്സംഗം ചെയ്തതിന് പകരമായി വിവാഹം കഴിക്കാമെന്നായിരുന്നു അയാളുടെ വാഗ്ദാനം'

 'ഇന്‍ ദ നെയിം ഓഫ് ലവ്' എന്ന ഡോക്യുമെന്ററി ക്യാംപസില്‍ പ്രദര്‍ശിപ്പിച്ച ഏപ്രില്‍ 27 നായിരുന്നു തനിക്ക് ദുരനുഭവം ഉണ്ടായത്. എബിവിപിക്കാര്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ 'വസന്ത് കുഞ്ച്' സ്റ്റേഷനില്‍ 
കത്വാ പ്രക്ഷോഭ നേതാവിനെതിരെ മീ ടൂ ; ' ബലാത്സംഗം ചെയ്തതിന് പകരമായി വിവാഹം കഴിക്കാമെന്നായിരുന്നു അയാളുടെ വാഗ്ദാനം'

ന്യൂഡല്‍ഹി: കത്വയില്‍ എട്ടുവയസുകാരി പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ നടത്തിയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആക്ടിവിസ്റ്റ് ബലാത്സംഗം ചെയ്തതായി ജെഎന്‍യു വിദ്യാര്‍ത്ഥി. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സര്‍വ്വകലാശാലയില്‍ ബക്കര്‍വാല സമുദായത്തെ കുറിച്ച് സംസാരിക്കുന്നതിനായി അതിഥിയായി വന്നപ്പോള്‍ ഇയാളെ പരിചയപ്പെട്ടിരുന്നുവെന്നും അപ്പോള്‍ സഹായത്തിനായി നല്‍കിയിരുന്ന ഫോണ്‍ നമ്പര്‍ ഇയാള്‍ ദുരുപയോഗം ചെയ്തുവെന്നുമാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.

ദിവസവും നാല്‍പ്പതിലേറെ തവണ ഇയാള്‍ വിളിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്യുമെന്നും പല തവണ താക്കീത് ചെയ്തിട്ടും ഇയാള്‍ പിന്തിരിഞ്ഞില്ലെന്നും പെണ്‍കുട്ടി പറയുന്നു. 

 'ഇന്‍ ദ നെയിം ഓഫ് ലവ്' എന്ന ഡോക്യുമെന്ററി ക്യാംപസില്‍ പ്രദര്‍ശിപ്പിച്ച ഏപ്രില്‍ 27 നായിരുന്നു തനിക്ക് ദുരനുഭവം ഉണ്ടായത്. എബിവിപിക്കാര്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ 'വസന്ത് കുഞ്ച്' സ്റ്റേഷനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പരാതി നല്‍കാന്‍ നില്‍ക്കുമ്പോള്‍ ഇയാള്‍ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ട് പോയെന്നും ആളൊഴിഞ്ഞ ഫ്‌ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതി. ഇയാളെ പരമാവധി പ്രതിരോധിച്ചിരുന്നുവെന്നും ചെറുത്ത് നില്‍ക്കുന്നതിനിടയില്‍ ശരീരത്തില്‍ പരിക്ക് പറ്റിയെന്നും പെണ്‍കുട്ടി ഫസ്റ്റ് പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ വെളിപ്പെടുത്തി. 

ബലാത്സംഗത്തിന് ശേഷം വിവാഹം കഴിച്ച് ഈ തെറ്റ് മായിച്ച് കളയാം എന്ന ക്രൂരമായ സംസാരമാണ് ഇയാളില്‍ നിന്നുണ്ടായതെന്നും പെണ്‍കുട്ടി പറയുന്നു. 
ഇങ്ങനെയുള്ളവരെ സമൂഹത്തില്‍ തുറന്ന് കാട്ടേണ്ടതുണ്ടെന്നും കത്വയിലെ പെണ്‍കുഞ്ഞിനെപ്പോലെ തന്നെ കൊന്നു കളഞ്ഞില്ലെന്നേയുള്ളൂവെന്നും ആ സമുദായത്തെ ഇയാള്‍ വഞ്ചിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. കത്വാ പീഡനത്തിനെതിരെ സമരം ചെയ്തതിലൂടെ പബ്ലിസിറ്റിയും സമൂഹത്തില്‍ അംഗീകാരവും ഇയാള്‍ നേടി. സ്വന്തം ക്രിമിനല്‍ സ്വഭാവം മറ്റുള്ളവരില്‍ നിന്ന് മറച്ച് പിടിക്കാനാണ് ഇയാള്‍ ശ്രമിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ച ഇയാള്‍ ബന്ധുവായ സ്ത്രീയെയും ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

 ഇത് നേരത്തേ പുറത്ത് പറഞ്ഞാല്‍ കത്വാ പീഡനക്കേസിലെ പ്രതി ശിക്ഷിക്കപ്പെടില്ലെന്നും ആ കേസിന്റെ നടത്തിപ്പിനെയും പീഡനത്തിനെതിരെ നടന്ന സമരങ്ങളെയും ബാധിക്കുമെന്ന ഭയം കൊണ്ടാണ് ഇത്രയും മാസങ്ങള്‍ മിണ്ടാതിരുന്നതെന്നും സ്വയം അപമാനം സഹിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് മാസം മുന്‍പ് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചതായി അറിഞ്ഞു. മറ്റനേകം പേരെയും സമാനമായ രീതിയില്‍ അയാള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടാവുമെന്നും തന്നെപ്പോലെ പേരില്ലാതെ അതിജീവിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടിയാണിത് എഴുതുന്നതെന്നും പെണ്‍കുട്ടി കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com