കൂട്ടബലാത്സംഗം ചെറുക്കാന്‍ യുവതി നഗ്‌നയായി മൂന്നാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടി; രണ്ട് പേര്‍ പിടിയില്‍

കൂട്ടബലാത്സംഗം ചെറുക്കുന്നതിനിടെ രക്ഷപ്പെടാനായി യുവതി നഗ്‌നയായി മൂന്നാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടി
കൂട്ടബലാത്സംഗം ചെറുക്കാന്‍ യുവതി നഗ്‌നയായി മൂന്നാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടി; രണ്ട് പേര്‍ പിടിയില്‍

ജയ്പൂര്‍: കൂട്ടബലാത്സംഗം ചെറുക്കുന്നതിനിടെ രക്ഷപ്പെടാനായി യുവതി നഗ്‌നയായി മൂന്നാം നിലയുടെ മുകളില്‍ നിന്ന് താഴേക്ക് ചാടി. ജയ്പൂരിലെ മുഹാനയിലാണ് 23കാരിയായ നേപ്പാളി യുവതിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവം. പരുക്കേറ്റ യുവതി ഇപ്പോള്‍ ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരയുടെ പരാതിയില്‍ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. 

ലോകേഷ് സൈനി (19), കമല്‍ സൈനി (24) എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് ഇരുവരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇവരില്‍ നിന്ന് രക്ഷപ്പെടാനായാണ് യുവതി മൂന്നാം നിലയില്‍ നിന്ന് ചാടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com