ഷിംല ഇനി ' ശ്യാമള' ആയേക്കും ;  പേര് മാറ്റത്തിന് ജനഹിത പരിശോധന നടത്തുമെന്ന് ജയ്‌റാം ഥാക്കൂര്‍

അലഹബാദ് 'പ്രയാഗ്'  ആയി മാറിയതിന് പിന്നാലെ ഷിംലയുടെ പേരും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയുടെ പഴയ പേര് ' ശ്യാമള' എന്നായിരുന്നുവെന്നാണ് മുഖ്യമന്ത്രി ജയ് റാം 
ഷിംല ഇനി ' ശ്യാമള' ആയേക്കും ;  പേര് മാറ്റത്തിന് ജനഹിത പരിശോധന നടത്തുമെന്ന് ജയ്‌റാം ഥാക്കൂര്‍

ഷിംല: അലഹബാദ് 'പ്രയാഗ്'  ആയി മാറിയതിന് പിന്നാലെ ഷിംലയുടെ പേരും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമായ ഷിംലയുടെ പഴയ പേര് ' ശ്യാമള' എന്നായിരുന്നുവെന്നാണ് മുഖ്യമന്ത്രി ജയ് റാം ഥാക്കൂര്‍ പറയുന്നത്. ഷിംലയില്‍ നിന്നും ശ്യാമളയിലേക്കുള്ള മാറ്റം ജനഹിതപരിശോധന അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷിംലയുടെ പേര് മാറ്റണമെന്ന് ആവശ്യമുന്നയിച്ച് 2006 ല്‍ വിഎച്ച്പി രംഗത്തെത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ പേരാണ് ഷിംലയുടേതെന്നും മാറ്റുന്ന കാര്യം ആലോചിക്കയേ വേണ്ടെന്നും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന  വീരഭദ്ര സിങ് നിലപാട് സ്വീകരിച്ചു.

സര്‍ക്കാരിന്റെ പ്രഖ്യപനത്തിന് പൂര്‍ണ പിന്തുണയുമായി വിഎച്ച്പി വീണ്ടും എത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാരിട്ട സ്ഥലനാമങ്ങള്‍ അവരുടെ സൗകര്യാര്‍ത്ഥമാണെന്നും ഇപ്പോഴും അത് തുടരുന്നത് മാനസിക അടിമത്തമാണെന്നുമാണ് വിഎച്ച്പി ഇതിനോട് പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com